ദേശീയപാതയിൽ വരിവരിയായി അപകടം?; അനധികൃത പാർക്കിങ് മുതൽ നിർമ്മാണം വരെ അപാകത
കൊല്ലം ∙ ആറു വരിയായി വികസിപ്പിക്കുന്ന ദേശീയപാതയിൽ അപകടങ്ങൾ പതിയിരിക്കുന്നു. അനധികൃത പാർക്കിങ് മുതൽ നിർമാണത്തിലെ അപാകത വരെ അപകടങ്ങൾക്കു കാരണമാകുന്നു. ഉമയനല്ലൂർ ജംക്‌ഷനിലെ അടിപ്പാതയിൽ നിരന്തരം ഗതാഗതക്കുരുക്കും വാഹനങ്ങൾ തമ്മിൽ ഉരസുന്നതും പതിവാണ്. ഉമയനല്ലൂരിൽ അനുയോജ്യമായ സ്ഥലത്തല്ല അടിപ്പാത നിർമിച്ചത്. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലേക്ക് കടക്കുന്നതിന് സർവീസ് റോഡിലെ ഒറ്റവരി ഗതാഗതം ലംഘിക്കേണ്ടിവരുന്നു. മറുവശത്ത് ഉമയനല്ലൂർ ക്ഷേത്രം റോഡിലേക്കു കടക്കുന്നതിനും ഇതേ അവസ്ഥയാണ്. ഇരുവശത്തയും സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കിന് ഇതു കാരണമാകുന്നു….