വീണ്ടും മുഴങ്ങി ഗന്ധർവ്വ നാദം, ഏറെനാളുകൾക്ക് ശേഷം കെ ജെ യേശുദാസ് പൊതുവേദിയിൽ
ഡാലസ്: നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ തിരിച്ചെത്തി ഗാനഗന്ധർവൻ ഡോ. കെ.ജെ.യേശുദാസ്. യു.എസിലെ ഡാലസിൽ കേരള അസോസിയേഷൻ ഒഫ് ഡാലസിന്റെ സുവർണ ജൂബിലി- തിരുവോണ ആഘോഷ വേദിയിലായിരുന്നു യേശുദാസിന്റെ ഗന്ധർവ്വ നാദം മുഴങ്ങിയത്. ’ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന ശ്രീനാരായണ ഗുരുവിന്റെ വരികൾ ആലപിച്ചായിരുന്നു തുടക്കം. തുടർന്ന് ആലപിച്ച ’കേരളം കേരളം കേളികൊട്ടുയരുന്ന കേരളം…” എന്ന ഗാനം നിറഞ്ഞ കൈയ്യടിയോടെ സദസ് ഏറ്റെടുത്തു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതും യേശുദാസാണ്.…