മഴ കനിയുന്നില്ല, സംസ്ഥാനത്ത് ചൂട് കൂടുന്നു; പ്രത്യേക നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ ഇന്ന് (07/09/2026) മുതൽ ഒമ്പതാം തീയതി (09/09/2026) വരെ മൂന്ന് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവർഷം ഈ മാസം കൂടി ലഭിക്കേണ്ടതാണെങ്കിലും മഴ മാറി നിൽക്കുകയാണ്. ചില ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുന്നെങ്കിലും ചൂടിന് ആശ്വാസമാകുന്നില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പും നൽകിയിട്ടില്ല….

Read More

ആശങ്കകൾക്ക് അടിസ്ഥാനമില്ല : സ്വകാര്യവത്കരണമെന്ന പ്രചാരണം തള്ളി ഐഎസ്ആർഒ

ന്യൂഡൽഹി : ഐ.എസ്.ആർ.ഒയെ സ്വകാര്യവതികരിക്കുമെന്ന പ്രചാരണം തള്ളി ബഹിരാകാശ ഏജൻസിയുടെ വിശദീകരണം. സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റെന്ന് ഐ,​എസ്,​ആർ.ഒ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഐ.എസ്.ആർ.ഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ല. ഐ.എസ്.ആർ.ഒ നേതൃത്വം നൽകുന്ന ദേശീയ ബഹിരാകാശ ആവാസ വ്യവസ്ഥ നിർമ്മിക്കുക.യാണ് ലക്ഷ്യം വലിയ ദൗത്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ഐ.എസ്.ആർ.ഒ ജീവനക്കാരുടെ ഒൻപത് സംഘടനകൾ ചെയർമാന് കത്തെഴുതിയരുന്നു. ഇതിനെ തുടർന്നാണ് ഐ.എസ്.ആർ.ഒയുടെ…

Read More

കോവളം ലൈറ്റ്ഹൗസിന് സമീപം ലക്ഷങ്ങൾ വിലവരുന്ന കടൽ വെള്ളരി വിൽക്കാൻ ശ്രമം,​ ര​ണ്ടു​ ​പേ​ർ​ ​പി​ടി​യിൽ

തിരുവനന്തപുരം : ​ ​ക​ട​ൽ​ത​ട്ടി​ലും​ ​പ​വി​ഴ​ ​പു​റ്റു​ക​ൾ​ക്കി​ട​യി​ലും​ ​കാ​ണ​പ്പെ​ടു​ന്ന​ ​സം​ര​ക്ഷി​ത​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ക​ട​ൽ​ ​വെ​ള്ള​രി​ ​വി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ര​ണ്ടു​ ​പേ​രെ​ ​വ​നം​വ​കു​പ്പ് ​പി​ടി​കൂ​ടി.​ ​പ​ന​വൂ​ർ​ ​അ​ഞ്ചാം​ക​ല്ല് ​കൂ​ന​ൻ​ ​വേ​ങ്ങ​യി​ൽ​ ​റോ​ഡ​രി​ക​ത്ത് ​വീ​ട്ടി​ൽ​ ​അ​ജി​മോ​ൻ​ ​(46​),​ ​വെ​ങ്ങാ​നൂ​ർ​ ​വ​വ്വാ​മൂ​ല​യി​ൽ​ ​നെ​ല്ലി​വി​ള​ ​വ​ട​ക്കേ​ക്ക​ര​ ​വീ​ട്ടി​ൽ​ ​ഷി​ജു​കു​മാ​ർ​ ​(41​)​ ​എ​ന്നി​വ​രെ​യാ​ണ് ​എ​ൺ​പ​തോ​ളം​ ​ക​ട​ൽ​വെ​ള്ള​രി​യും​ ​വാ​ഹ​ന​വു​മു​ൾ​പ്പെ​ടെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ കോ​വ​ളം​ ​ലൈ​റ്റ്ഹൗ​സി​ന് ​സ​മീ​പ​ത്തു​ള്ള​ ​സ്വ​കാ​ര്യ​ ​ഹോ​ട്ട​ലി​നു​ ​സ​മീ​പ​ത്തു​വ​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​ക​ട​ൽ​വെ​ള്ള​രി​ ​വി​ൽ​ക്കു​ന്നു​വെ​ന്ന് ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ക്കു​ക​യാ​യി​രു​ന്നു.​ 2024​ൽ​ ​ഡ​യ​റ​ക്ട​റേ​റ് ​ഓ​ഫ് ​ഇ​ന്റ​ലി​ജ​ൻ​സ് ​കൊ​ച്ചി​യി​ൽ​…

Read More

കെഎസ്ആ‍ർടിസിയുടെ പുത്തൻ ചുവടുവയ്പ് ,​ കോഴിക്കോട് ഐഐഎമ്മുമായി കൈകോർക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുമായി (ഐ.ഐ.എം) സർക്കാർ സഹകരിക്കുന്നു. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും മാനേജ്‌മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രത്തിന്റെ നടപടികൾ ആരംഭിച്ചു. ഗതാഗത മന്ത്രി സി.പി ജോണിന്റെയും ഐ.ഐ.എം ഡയറക്ടറുടെയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഐ.ഐ.എം ഡയറക്ടർക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാനേജ്‌മെന്റ് പരിശീലനവും നേതൃത്വ വികസനവുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.ടി,…

Read More

ബംഗളൂരു മജസ്റ്റിക് റെയിൽവെസ്റ്റേഷനിൽ വൻ തീപിടിത്തം, അപകടം ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിൽ

ബംഗളൂരു: മജസ്റ്റിക് റെയിൽവെ സ്റ്റേഷനിൽ വൻ തീപിടിത്തം. ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിലാണ് തീപിടിത്തം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിലാണ് ആദ്യം തീകണ്ടത്. നിമിഷങ്ങൾ കൊണ്ട് തീ ആളിപടരുകയായിരുന്നു. തീപടർന്ന കോച്ച് പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞയുടൻ റെയിൽവെ അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. ആർക്കും ജീവാപായം സംഭവിച്ചിട്ടില്ല എന്നാണ് വിവരം. ഷോർട്‌സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ

തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ ഇതുസംബന്ധിച്ച സൂചന ലഭിച്ചതിന് പിന്നാലെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരുന്നു. അപകടത്തിൽപെട്ട കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ എല്ലുകളും രക്തക്കുഴലുകളും വരെ പൊട്ടിയിരുന്നു. വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഡ്രൈവർ. വിശദ പരിശോധനകൾക്കായി രക്തസാമ്പിളുകൾ കാക്കനാട്ടെ കെമിക്കൽ എക്‌സാമിനർ…

Read More

പ്രമുഖ സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു ; കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്ത്യം

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ആര്‍ ശരത് (65) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ കരള്‍രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം. വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ പുരസ്‌ക്കാരങ്ങള്‍ക്കും ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സായാഹ്നം, സ്ഥിതി, സീലാബതി, ദി ഡിസയര്‍: എ ജേര്‍ണി ഓഫ് എ വുമണ്‍, പരുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം തുടങ്ങിയയാണ് അദ്ദേഹത്തിന്റെ പ്രമുഖ സിനിമകള്‍. ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദം നേടിയ ശരത്, സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്…

Read More

യുവാക്കള്‍ക്കിടയില്‍ ഡാര്‍ക്ക് വെബ്ബ് ഉപയോഗം വര്‍ധിക്കുന്നു; എ.ഐ. സാങ്കേതികവിദ്യയുടെ വളര്‍ച്ച സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നു

കോട്ടയം: സഹപാഠികളുടെ ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കിയെന്ന കേസില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ഥി അജ്മല്‍ ടി. മുഹമ്മദിനെ ജാമ്യത്തില്‍ വിട്ടിരുന്നു. മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഏറ്റുമാനൂര്‍ സി.ഐ. അറിയിച്ചു. സഹപാഠിയായ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത്…

Read More

കെഎഫ്സി ചിക്കനിൽ പുഴുവെന്ന് പരാതി; മാളിലെ ഔട്ട്‌ലെറ്റിൽ പരിശോധന: ഉപഭോക്താവിനോട് ക്ഷമ ചോദിച്ച് കമ്പനി

ഗ്രേറ്റർ നോയിഡ: കെഎഫ്‌സി ചിക്കനിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവിന്റെ പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഗ്രേറ്റർ നോയിഡയിലുള്ള ഗൗർ സിറ്റി മാളിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിലാണ് പരിശോധന നടന്നത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഡീപ്പ് ഫ്രൈ ചെയ്ത ചിക്കനിൽ പുഴുവിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. വീഡിയോ പങ്കുവച്ച വ്യക്തിയുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. ഔട്ട്‌ലെറ്റിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും ഭക്ഷണം തയ്യാറാക്കുന്നതിനുള്ള…

Read More

പൈനാപ്പിളിൽ മരുന്ന് നൽകിയിട്ടും രക്ഷയില്ല; മുറിവേറ്റ കാട്ടാന ചരിഞ്ഞു

തൃശൂർ: ചികിത്സ നൽകി വന്നിരുന്ന കാട്ടാനയെ അതിരപ്പിള്ളി റേഞ്ചിലെ മുനിത്തടം ഭാഗത്ത് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 30നാണ് കൊമ്പനെ ആഴത്തിലുള്ള മുറിവുകളോടെ കണ്ടെത്തിയത്. തുടർന്ന് ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ നിരീക്ഷിക്കാനും ചികിത്സിക്കാനും നിയോഗിച്ചിരുന്നു. മറ്റ് കാട്ടാനകളുമായുണ്ടായ സംഘർഷത്തിലാണ് ആനയ്ക്ക് ആഴത്തിലുള്ള മുറിവേറ്റതെന്നാണ് നിരീക്ഷണത്തിൽ സ്ഥിരീകരിച്ചത്. സെപ്റ്റംബർ മൂന്നിന് സംഘത്തിന്റെ നേതൃത്വത്തിൽ പൈനാപ്പിളിൽ മരുന്ന് വച്ച് ആനയ്ക്ക് നൽകുകയും മുറിവുകളിൽ മരുന്ന് സ്പ്രേ ചെയ്യുകയും ചെയ്തിരുന്നു….

Read More