അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ മരിച്ചു; രണ്ടുപേർ ആശുപത്രിയിൽ

കൊല്ലം∙ അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു. ചെമ്മക്കാട് സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. കിണറ്റിൽ ഓക്സി‍ജന്റെ അളവ് കുറവായിരുന്നു എന്നാണ് നിഗമനം. കിണറ്റിലേക്ക് ഇറങ്ങിയതോടെ കുഞ്ഞുമോന് ശ്വാസതടസ്സം അനുഭവപ്പെട്ടു. കുഞ്ഞുമോനൊപ്പം മറ്റു 2 പേർ‍ കൂടി കിണറ്റിലിറങ്ങിയിരുന്നു. ഇവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തിരികെ കയറാൻ പറ്റാത്ത വിധത്തിൽ കുഴഞ്ഞുവീണ മൂവരെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് കരയ്ക്കെത്തിച്ചത്. അപ്പോഴേക്കും കു‍ഞ്ഞുമോൻ മരിച്ചിരുന്നു. 2 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

എജിഐ കാലഘട്ടത്തിലേക്ക് കടന്ന് ഓപ്പൺഎഐ

ഏറ്റവും പുതിയതും കരുത്തുറ്റതുമായ എഐ മോഡലായ ‘ജിപിടി-6 ആസ്ട്ര’  അവതരിപ്പിച്ചു ഓപ്പൺഎഐ. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഈ മോഡൽ നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നത്. ഈ നിലയിലുള്ള എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷയ്ക്കാണ് ഒന്നാം സ്ഥാനം നൽകേണ്ടതെന്ന് ഓപ്പൺഎഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാൻ വ്യക്തമാക്കി.പുതിയ മോഡലിന്റെ വിതരണം ആദ്യഘട്ടത്തിൽ ചില സൈബർ സെക്യൂരിറ്റി ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിൽ ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് ഉപഭോക്താക്കൾക്കും ഓപ്പൺഎഐ എപിഐ, മൈക്രോസോഫ്റ്റ് അസൂർ,എഡബ്ല്യുഎസ് ബെഡ്‌റോക്ക്…

Read More

തമിഴ്നാട്ടിൽ ടിവികെ നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെയുടെ പ്രാദേശിക നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് ക്രൂരകൊലപാതകം നടന്നത്. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.റിയൽ എസ്​റ്റേ​റ്റ് ബിസിനസുകാരനാണ് കണ്ണൻ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അണ്ണാ ഡിഎംകെ പ്രവർത്തകനായിരുന്നു. അടുത്തിടെയാണ് ടിവികെയിൽ ചേർന്നത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനുള്ള പ്രതികാരമാണ് കൊലപാതകം എന്നാണ് കരുതുന്നത്. ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണനെ…

Read More

ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. രക്ഷപ്പെടുത്തിയ മൂന്നുപേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ എയിംസിൽ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും മുപ്പതിലധികംപേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ സത്യനികേതനിൽ വിദ്യാർത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന ഹോസ്റ്റൽ കെട്ടിടമാണ് ഉച്ചയോടെ തകർന്നുവീണത്. ഇതിന് സമീപത്തെ മറ്റൊരു കെട്ടിടവും തകർന്നെന്ന് റിപ്പോർട്ടുണ്ട്. നിരവധി കോളേജുകൾ ഉള്ള സ്ഥലത്ത് വിദ്യാർത്ഥികൾ തിങ്ങിപ്പാർക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കനത്ത മഴയാണ്…

Read More

പ്രേമിച്ച കുട്ടിയുടെ ആത്മഹത്യ, കാമുകനും ജീവനൊടുക്കി

പത്തനംതിട്ട ∙ പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പ്രവീൺ ആത്മഹത്യ ചെയ്തത്.

Read More

വീട്ടുകാർ പ്രണയബന്ധത്തിന് എതിര്; കമിതാക്കാൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം∙ പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി(19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ശാസ്‌താംകോട്ടയിൽ എത്തി ഇരുവരും തടാകത്തിൽ ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് കഴിഞ്ഞ കുറച്ചു നാളുകളായി രാജീവും അഭിരാമിയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് വിഷയത്തിൽ പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും…

Read More

റീൽസ് വൈറലാകാൻ ചിതയിൽ നിന്നും മാംസം ഭക്ഷിച്ചു, ഇപ്പോൾ ലോക്കപ്പിൽ സുഖവാസം

ഭോപ്പാൽ: കത്തിക്കൊണ്ടിരിക്കുന്ന ചിതയിൽ നിന്ന് ശവശരീരത്തിന്റെ കുറച്ചുഭാഗം വാളുകൊണ്ട് കുത്തിയെടുത്ത് സ്വയം കഴിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച അഘോരി വനിത പിടിയിൽ. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ലേഡി അഘോരിയെന്ന് സോഷ്യൽ മീഡിയയിൽ സ്വയം വിശേഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെന്ന യുവതിയാണ് അറസ്​റ്റിലായത്. ഇവരുടെ വീഡിയോ തെളിവായി സ്വീകരിച്ചാണ് പൊലീസ് നടപടിയെടുത്തത്. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.   സംസ്കാര സ്ഥലത്തിന്റെ മേൽനോട്ടച്ചുമതലയുള്ള വിഷ്ണുനാഥ് മഹാരാജ് എന്നയാളാണ് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അതിക്രമിച്ചുകയറി,സംസ്കാരച്ചടങ്ങ് അലങ്കാേലപ്പെടുത്തി, മൃതദേഹത്തോട് അനാദരവ് കാട്ടി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്….

Read More

മഴക്കുറവ്‌ തുടരുമെന്ന് മുന്നറിയിപ്പ്, വേനല്‍ കടുക്കും

കൊച്ചി: പസഫിക്‌ സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോ പ്രതിഭാസം കേരളത്തില്‍ മണ്‍സൂണിന്റെ ശക്‌തി കുറച്ചതിനു പിന്നാലെ മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടാക്കുമെന്നും മുന്നറിയിപ്പ്‌. വരും മാസങ്ങളില്‍ മഴയുടെ അളവ്‌ ഗണ്യമായി കുറയും. മഴയുടെ ശരാശരി അളവ്‌ കുറയുമെങ്കിലും തുലാവര്‍ഷത്തിലും തുടര്‍ന്നുള്ള വേനല്‍മഴയിലും കുറഞ്ഞ സമയത്ത്‌ കൂടുതല്‍ മഴ പെയ്യിക്കുന്ന അതിതീവ്ര മഴ പ്രതിഭാസമുണ്ടാകും. നിലവില്‍ പസഫിക്‌ സമുദ്രത്തിലുള്ള എല്‍നിനോ സമീപകാലത്തെ ഏറ്റവും ശക്‌തിയേറിയതാണെന്നാണ്‌ കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. അതിതീവ്ര മഴ പ്രകൃതിക്ഷോഭത്തിനിടയാക്കും. അതേസമയം മഴകുറയുന്നതോടെ ഭാവിയില്‍ വരള്‍ച്ചയ്‌ക്കും കൃഷിനാശത്തിനും…

Read More

ഒളിച്ചോടൽ,പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ

അഖിൽ എൻആർഡിയുടെയും മേഘ നായരുടെയും വിവാഹബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിതിരിവ്. അഖിലുമായി പിരിഞ്ഞ് മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയെന്ന വാർത്തകൾക്കിടെ, പുതിയ പങ്കാളിയായ അനൂപിനൊപ്പമുള്ള ചിത്രം മേഘ നായർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ആദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മേഘ വെളിപ്പെടുത്തുന്നത്. മുൻപ് അഖിലിന്റെ വീട്ടിൽ നിന്ന് അർദ്ധരാത്രിയിൽ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്‌ടറുടെ ഒപ്പമാണ് മേഘ ഒളിച്ചോടിയതെന്നായിരുന്നു പ്രധാന ആരോപണം. സംഭവത്തിൽ ആ സമയത്ത് ഇരുവരുടെയും ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും…

Read More

നേപ്പാളിൽ 11-ാം ദിവസം വീണ്ടും പുനർജ്ജന്മം

കാഠ്മണ്ഡു: നേപ്പാളിൽ പ്രളയമുണ്ടായതിന് 11-ാം നാൾ ചന്ദ്രിക ശ്രേഷ്ഠ എന്ന 64കാരിയെ രക്ഷാസംഘം ജീവനോടെ കണ്ടെത്തിയത് അദ്ഭുതകരമായാണ്. നുവാകോട്ടിലെ ബേത്രാവതിയിൽ ഭോട്ടെകോഷി നദീ തീരത്ത് നേപ്പാൾ പൊലീസിന്റെ 9 അംഗ ടീം അവശിഷ്ടങ്ങൾ നീക്കുന്നതിനിടെ ചന്ദ്രികയുടെ നേർത്ത കരച്ചിൽ കേൾക്കുകയായിരുന്നു. ചെളിയിൽ മുങ്ങിപ്പോയ ഈ മേഖലയിൽ പ്രദേശവാസികൾ ആരുമുണ്ടായിരുന്നില്ല. ചന്ദ്രികയുടെ കുടുംബമാകട്ടെ, അവർ മരിച്ചെന്ന് കരുതി സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളുമായി മറ്റൊരു ഇടത്തുമായിരുന്നു. അതിനാൽ ചന്ദ്രിക ഇവിടെ കുടുങ്ങിയെന്നുള്ള വിവരം പൊലീസിന് ധാരണയുണ്ടായിരുന്നില്ല. കരച്ചിൽ കേട്ടതെവിടെയെന്ന് കണ്ടെത്താൻ പൊലീസ് നായകളെ രക്ഷാസംഘം…

Read More