മയക്കുമരുന്ന് കേസ്: അവതാരക അടക്കം 12 പേർക്ക് വധശിക്ഷ

കയ്റോ: ഈജിപ്റ്റിൽ മയക്കുമരുന്ന് കേസിൽ ടെലിവിഷൻ അവതാരക സാറാ ഖലീഫ അടക്കം 12 പേർക്ക് വധശിക്ഷ വിധിച്ച് കോടതി. വില്പനയ്ക്കുള്ള മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്ത ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. നിയമവിരുദ്ധമായ തോക്കുകളും ആയുധങ്ങളും ഇവരുടെ പക്കൽ കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ‘മിഷൻ ഇംപോസിബിൾ’ എന്ന ടിവി പ്രോഗ്രാമിലൂടെയാണ് 39 വയസ്സുകാരിയായ സാറാ ഏറെ ശ്രദ്ധേയയായത്. തനിക്കെതിരെയുള്ള കുറ്റങ്ങൾ അവർ നിഷേധിച്ചിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാം. അധികൃതർ 750 കിലോഗ്രാമിലധികം മയക്കുമരുന്നും…

Read More

വൃക്കരോഗം തടയൂ..കരുതലെടുക്കൂ…

പല രോഗങ്ങളും ആരംഭിക്കുമ്പോൾതന്നെ ശരീരം അതിന്റെ സൂചനകൾ നൽകാറുണ്ട്. എന്നാൽ വൃക്കരോഗം നിശ്ശബ്ദമായാണ് കടന്നുവരാറ്. വർഷങ്ങളോളം ഇത് ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കില്ല. രക്തസമ്മർദം നിയന്ത്രിക്കുക, രക്തം അരിക്കുക, മെറ്റബോളിക് വേസ്റ്റ് നീക്കം ചെയ്യുക, ഫ്ലൂയിഡിന്റെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലനം തുടങ്ങി നിരവധി ജോലികൾ വൃക്കകൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണ്. ദിവസേനയുള്ള ചില ശീലങ്ങൾ വൃക്കകൾക്ക് അമിതഭാരം ഉണ്ടാക്കും. ചിലപ്പോൾ അത് ഉപ്പ് കൂടിയ ഭക്ഷണമോ ഒരു വേദനസംഹാരിയോ ആകാം. ഇത് ആവർത്തിക്കുമ്പോൾ പ്രശ്നമാകും. ഇത്തരത്തിൽ വൃക്കകൾക്ക് ദോഷം വരുത്തുന്ന ചില…

Read More

അനിലക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തേക്കും

കലിഫോർണിയ ∙ കലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി അനില ബേബിക്കെതിരെ (32) കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂഷൻ. നിലവിൽ അഞ്ജന ഹരിയുടെ കൊലപാതകക്കുറ്റത്തിൽ മിൽപിറ്റാസ്‌ പൊലീസാണ് അനിലയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. സാൻഹൊസിൽ ആൻ മേരി മാത്യു കുത്തേറ്റു മരിച്ച സംഭവത്തിലും അനിലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. ആൻ മേരി മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊലക്കുറ്റം ചുമത്തിയിരുന്നില്ല. നിലവിൽ സാന്റാ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ് അനിലയെ…

Read More

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ അന്തരിച്ചു

റാഞ്ചി: ജാർഖണ്ഡ് ടൂറിസം, നഗരവികസന വകുപ്പ് മന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ സുദിവ്യ കുമാർ (56) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗിരിഡിഹ് നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് സുദിവ്യ കുമാർ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, നിയമസഭാ സ്‌പീക്കർ രവീന്ദ്രനാഥ് തുടങ്ങിയവർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുദിവ്യ കുമാർ തനിക്ക് ജ്യേഷ്‌ഠ സഹോദരനെപ്പോലായിരുന്നെന്നും പ്രയാസകരമായ ഘട്ടങ്ങളിലെല്ലാം…

Read More

വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

പുത്തൂർ (കൊല്ലം) ∙ വീട് ജപ്തി ചെയ്തതിൽ മനംനൊന്തു കഴിയുകയായിരുന്ന ഗൃഹനാഥനെ വീടിനു സമീപത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി.രവി (62) ആണു മരിച്ചത്. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ ഭാര്യ ഗീതയുടെ പേരിലുള്ള ഏഴര സെന്റ് വസ്തുവിൽ വീട് നിർമിക്കുവാൻ മകൻ രാഗേഷ് കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 2022ൽ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പ പിന്നീട് മറ്റൊരു സ്വകാര്യ…

Read More

സിഗരറ്റ് ചുണ്ടിൽ വച്ച് പോസ് കാണിച്ച് കാർ തടഞ്ഞിട്ട കാർ തടഞ്ഞ് വധഭീഷണി; പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും

കൊച്ചി ∙ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി, സിനിമ സ്റ്റൈലിൽ പ്രവാസി മലയാളിയുടെ കാർ നടുറോഡിൽ തടഞ്ഞിട്ടു വധഭീഷണി മുഴക്കി സ്വകാര്യ ബസിലെ കണ്ടക്ടർ. സംഭവത്തിൽ കേസെടുത്ത് ഒരു മാസത്തിനു ശേഷം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും പ്രതി ആക്രമിച്ചു. നോർത്ത് പൊലീസിന്റെ പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും. നിലവിൽ പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറാണു(27) ലഹരിയിൽ കാലുറയ്ക്കാതെ കലൂർ ദേശാഭിമാനി ജംക്‌ഷനു സമീപം നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണു…

Read More

ബം​​ഗാളിൽ ക്രൈസ്തവർക്കെതിരെ അക്രമം

കൊൽക്കത്ത: ബംഗാളിൽ ആക്രമണ ഭീഷണിയെ തുടർന്ന് വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ തുടങ്ങി വിവിധ ജില്ലകളിൽ പ്രാർത്ഥനായോഗങ്ങൾക്കും വീടുകൾ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതിനെത്തുടർന്നാണ് ക്രിസ്തീയ സംഘടനകളുടെ നീക്കം. ഓഗസ്റ്റ് 23-ന് ഹൗറയിലെ ഉലുബേരിയയിൽ വാടകവീട്ടിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ആൾക്കൂട്ടം ഇരച്ചുകയറി ആളുകളെ മർദ്ദിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ശവസംസ്കാരം തടസ്സപ്പെടുത്തൽ, നിർമ്മാണത്തിലിരുന്ന പള്ളി തകർക്കൽ തുടങ്ങിയ സംഭവങ്ങളും തുടർച്ചയായി സംസ്ഥാനത്ത് റിപ്പോർട്ട്…

Read More

തോല്‍വി പ്രവർകർക്ക് പറ്റിയ പിഴവെന്ന് വി.ശിവൻകുട്ടി; സി.പി.എംൽ ശുദ്ധീകരണം വേണമെന്ന് പി.ജയരാജൻ

കണ്ണൂർ ∙ പാർട്ടിയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും അണികൾ പറയുന്നതുകേട്ട് തിരുത്തണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. സിപിഎം ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് മോട്ടർ സൈക്കിൾ ഡയറീസിന്റെ ആദ്യ എപ്പിസോഡിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. സ്വതന്ത്രവും ഉള്ളുതുറന്നുമുള്ള ചർച്ചയിലൂടെ പാർട്ടി അംഗങ്ങൾ അവർക്കു തോന്നിയ സംശയങ്ങൾ തുറന്നടിച്ചിട്ടുണ്ട്. അംഗങ്ങൾക്കു പറയാനുള്ളതു കേട്ടുള്ള തെറ്റുതിരുത്തൽ പ്രക്രിയയാണു പാർട്ടി ആരംഭിച്ചിട്ടുള്ളത്. ഇതു തുടരും. രാഷ്ട്രീയസ്വാധീനത്തിൽ ഇടതുപക്ഷം പിന്നിലേക്കു പോയി. അതെന്തുകൊണ്ടാണെന്നു പരിശോധിക്കണം. രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തുന്നതിലും…

Read More

ര​മ്യ ഹ​രി​ദാ​സും നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി; അ​ന്വേ​ഷ​ണ സ​മി​തി ഇ​ന്ന് ചേ​രും

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി ഇ​ന്ന് ചേ​രും. സ​മി​തി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​ച്ച​ട​ക്ക ന​ട​പ​ടി സം​ബ​ന്ധി​ച്ച് കെ​പി​സി​സി തീ​രു​മാ​ന​മെ​ടു​ക്കു​ക.ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളി​ൽ പാ​ള​യം പ്ര​ദീ​പ് ഇ​ട​പെ​ടു​ന്ന​തി​ന് ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ, പാ​ള​യം പ്ര​ദീ​പ്, ചി​റ​യി​ൻ​കീ​ഴി​ലെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എ​ന്നി​വ​രോ​ട് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

Read More

കുന്നംകുളത്ത് അപകടം; ബൈക്കില്‍ കാറിടിച്ച് അച്ഛനും അമ്മയും കുഞ്ഞും മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതിപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമം​ഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച…

Read More