യുകെയിൽ ഉപരിപഠനത്തിന് പോകാൻ വിസ ലഭിച്ചില്ല: തിരുവനന്തപുരത്ത് 25കാരി ജീവനൊടുക്കി

തിരുവനന്തപുരം: യുകെയിൽ ഉപരിപഠനത്തിന് പോകാൻ വിസ ലഭിക്കാത്തതിൽ മനംനൊന്ത് 25 കാരി ജീവനൊടുക്കി. കാട്ടാക്കട പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജനയാണ് മരിച്ചത്. ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന. ഇന്നലെ രാത്രി ഒമ്പതോടെയാണ് അഞ്ജനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അമ്മ വിളിക്കുകയും യാതൊരു പ്രതികരണവുമില്ലാതെ വന്നതോടെ വാതിൽ ചവിട്ടിതുറക്കുകയുമായിരുന്നു. ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൾ…

Read More

ഇന്ത്യക്കാർക്ക് എൽപിജി വേണ്ടേ? ഉപഭോഗം കുത്തനെ കുറയുന്നു, കുടുംബങ്ങൾക്ക് താൽപര്യം പകരക്കാരനോട്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ എൽപിജി ക്ഷാമം രൂക്ഷമായിരുന്നു. സിലിണ്ടർ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പ് വരെ അനുഭവിക്കേണ്ടിവന്നിരുന്നു. വിതരണത്തിന് തടസം നേരിട്ടതോടെ ഹോട്ടലുകൾ അടക്കമുള്ളവർ വിറകടുപ്പുകളിലേക്ക് തിരിച്ചുപോയിരുന്നു. ഇപ്പോഴിതാ ഈ സാഹചര്യങ്ങൾക്കിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗം കുത്തനെ കുറഞ്ഞെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യയുടെ എൽപിജി ഉപഭോഗം 16 ശതമാനം കുറഞ്ഞെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ല് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ…

Read More

ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

കോട്ടയം: പാലാ നഗരസഭയില്‍ നടക്കുന്ന രാഷ്ട്രീയ നാടകത്തില്‍ പുതിയ ട്വിസ്റ്റ്. ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് പരാതികളില്‍ വാദം കേള്‍ക്കാന്‍ ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് വിട്ട 4 വിമത കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണ്‍ മായാ രാഹുലിനും നോട്ടീസ് ലഭിച്ചു. ഡിസിസി പ്രസിഡന്റാണ് കൂറുമാറ്റ നിരോധന പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇവര്‍ കമ്മീഷന് മുന്‍പാകെ നേരിട്ട് വിശദീകരണം നല്‍കണം….

Read More

സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

നവി മുബൈ: നവി മുംബൈയിലെ കാമോതെയിൽ സ്കൂൾ ബസിൽ വെച്ച് മൂന്നുവയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 30 കാരനായ സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുപോകാനായി സ്കൂൾ വാടകയ്‌ക്കെടുത്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രതി. 12 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കെതിരെയുള്ള പീഡനവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും പോക്സോ നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, കുട്ടി ദിവസവും…

Read More

കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി…!

കണ്ണൂര്‍: കൊലപാതകക്കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ വേറൊരു നാട്ടില്‍ മറ്റൊരാളായി വേറെ വിവാഹവും കഴിച്ച് ജീവിക്കുന്നതിനിടയില്‍ പോലീസ് പൊക്കി. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 16 വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാഴയില്‍ മുഹമ്മദ് അലി എന്ന 55 കാരനെയാണ് പോലീസ് പിടികൂടിയത്. ആദ്യഭാര്യയുടെ സഹോദരനായ പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു പോലീസ് ഇയാളെ തെരഞ്ഞുനടന്നിരുന്നത്. കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും കണ്ണൂര്‍ സിറ്റി പോലീസാണ് പിടികൂടിയത്. 2010 സെപ്തംബര്‍ 17 ന് നടന്ന സംഭവത്തില്‍…

Read More

നവി മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ശ്രീനഗർ വിമാനത്താവളത്തിലെ ഗൈഡൻസ് പോളിൽ ഇടിച്ചു

ശ്രീനഗർ: വെള്ളിയാഴ്ച നവി മുംബൈയിൽ നിന്ന് ശ്രീനഗറിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ 6ഇ 225 (VT-NOG) വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടയിൽ വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റം പോളിലിടിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും, സംഭവത്തിൽ വിമാനത്തിന് ചില കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ബേ നമ്പർ 6-ൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിന്റെ മുൻഭാഗം പോളിലിടിച്ചതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ്…

Read More

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്‌: സിംഗിള്‍ ബെഞ്ച്‌ ഉത്തരവിന്‌ സ്‌റ്റേ

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിന്‌ കാരണമായ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുകള്‍ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌. പ്രോസിക്യൂഷന്‍ അനുമതിയുടെ സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ക്ക്‌ സി.ബി.ഐക്കു നിര്‍ദേശം നല്‍കുന്നതടക്കം സിംഗിള്‍ ബെഞ്ചിന്റെ നാല്‌ ഉത്തരവുകള്‍ക്കും സ്‌റ്റേ ബാധകയായിരിക്കും. കേസിലെ മുഖ്യപ്രതികളായ ആര്‍. ചന്ദ്രശേഖരനും കെ.എ. രതീഷും നല്‍കിയ അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചാണ്‌ ജസ്‌റ്റിസ്‌ കെ. നടരാജന്‍, ജസ്‌റ്റിസ്‌ ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. അപ്പീലുകള്‍ വിശദമായ വാദത്തിനായി…

Read More

നേപ്പാളിൽ തുരങ്കത്തിൽ 9 ദിവസം കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപെടുത്തി

കാഠ്മണ്ഡു: പ്രത്യാശയുടെ പുത്തൻ വെളിച്ചം വീശുന്ന വാർത്തയാണ് നേപ്പാളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പ്രളയത്തെ തുടർന്ന് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അടഞ്ഞുപോയ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ മൂന്ന് ജില്ലകളിൽ കനത്ത മിന്നൽ പ്രളയം ഉണ്ടായി ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഈ അത്ഭുതകരമായ രക്ഷപ്പെടുത്തൽ നടന്നിരിക്കുന്നത്. ഇത് തുരങ്കത്തിനുള്ളിൽ മറ്റ് ചിലർ കൂടി ജീവനോടെ കുടുങ്ങിക്കിടപ്പുണ്ടാകാം എന്ന പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയിൽ നിന്ന് ചെളിയിൽ മൂടിയ തൊഴിലാളികളെ…

Read More

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

വാഷിംഗ്ടൺ: തെക്കൻ ഇറാനിലെ ഒരു വിവാഹ ആഘോഷത്തിന് നേരെ നടന്ന മാരകമായ വ്യോമാക്രമണത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് അന്വേഷണം ആരംഭിച്ചു. ഈ സ്ഫോടനം അമേരിക്കൻ നിർമ്മിത ആയുധം നേരിട്ട് പതിച്ചതുമൂലമാണ് ഉണ്ടായതെന്ന് ആയുധ വിദഗ്ധർ വ്യക്തമാക്കിയതിനെ തുടർന്നാണ് ഈ നടപടി.175-ൽ അധികം കുട്ടികളും അധ്യാപകരും കൊല്ലപ്പെടാൻ ഇടയാക്കിയ പ്രൈമറി സ്കൂൾ മിസൈൽ ആക്രമണം നടന്ന് ഏകദേശം ആറ് മാസത്തിന് ശേഷമാണ് ഈ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വാഷിംഗ്ടൺ അന്വേഷിച്ചുവരികയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വ്യക്തമാക്കി….

Read More

ശ്രീകൃഷ്ണ ശോഭയിൽ നാട്

തിരുവനന്തപുരം ∙ നാടും നഗരവും ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാടെങ്ങും കുരുന്നുകൾ പങ്കെടുക്കുന്ന കമനീയമായ ശോഭായാത്രകൾ നടക്കും. തലസ്ഥാനത്തെ പ്രധാന ശോഭായാത്ര വൈകിട്ട് 4ന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽനിന്ന് ആരംഭിക്കും. മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വൈകിട്ട് ശോഭായാത്രകൾ നടക്കും. ഇന്നലെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണലീലകളെ അനുസ്മരിപ്പിക്കുന്ന ബാലന്മാരുടെ ഉറിയടി നടന്നു. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ അവതാരപൂജയുൾപ്പെടെ പ്രത്യേക പൂജകൾ നടക്കും. ഒട്ടേറെ ഭക്തർ ജന്മാഷ്ടമിയിൽ ഇഷ്ടദേവനെ തൊഴാനെത്തും. ചിങ്ങത്തിൽ…

Read More