ലൈഫ് തട്ടിപ്പ പിടിക്കപ്പെട്ടതോടെ പണം തിരികെ അടച്ചു തലയൂരാനും ശ്രമം
തണ്ണിത്തോട് ∙ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി 2 ലക്ഷം രൂപ വക മാറ്റിയതു പിടിക്കപ്പെട്ടതോടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മി പണം തിരികെ അടച്ചു തലയൂരാനും ശ്രമിച്ചു. കഴിഞ്ഞ മാസം 19നാണ് എച്ച്ഡിഎഫ്സി അടൂർ ബ്രാഞ്ചിലെ എസ്.സിനുവിന്റെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ മാറ്റിയത്. തണ്ണിത്തോട് പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.ആർ.സിനുമോൻ എന്നയാൾക്കു ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമാണം നടക്കുന്നുണ്ട്. ഇയാൾക്ക് 3 തവണകളായി 3 ലക്ഷം രൂപ…