നേപ്പാളിൽ 11-ാം ദിവസം വീണ്ടും പുനർജ്ജന്മം
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയമുണ്ടായതിന് 11-ാം നാൾ ചന്ദ്രിക ശ്രേഷ്ഠ എന്ന 64കാരിയെ രക്ഷാസംഘം ജീവനോടെ കണ്ടെത്തിയത് അദ്ഭുതകരമായാണ്. നുവാകോട്ടിലെ ബേത്രാവതിയിൽ ഭോട്ടെകോഷി നദീ തീരത്ത് നേപ്പാൾ പൊലീസിന്റെ 9 അംഗ ടീം അവശിഷ്ടങ്ങൾ നീക്കുന്നതിനിടെ ചന്ദ്രികയുടെ നേർത്ത കരച്ചിൽ കേൾക്കുകയായിരുന്നു. ചെളിയിൽ മുങ്ങിപ്പോയ ഈ മേഖലയിൽ പ്രദേശവാസികൾ ആരുമുണ്ടായിരുന്നില്ല. ചന്ദ്രികയുടെ കുടുംബമാകട്ടെ, അവർ മരിച്ചെന്ന് കരുതി സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളുമായി മറ്റൊരു ഇടത്തുമായിരുന്നു. അതിനാൽ ചന്ദ്രിക ഇവിടെ കുടുങ്ങിയെന്നുള്ള വിവരം പൊലീസിന് ധാരണയുണ്ടായിരുന്നില്ല. കരച്ചിൽ കേട്ടതെവിടെയെന്ന് കണ്ടെത്താൻ പൊലീസ് നായകളെ രക്ഷാസംഘം…