ലൈഫ് ഭവന പദ്ധതി: 69.68 ലക്ഷം മാത്രമല്ല, ഗ്രാമസേവിക കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് സൂചന

സീതത്തോട് ( പത്തനംതിട്ട) ∙ ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (ഗ്രാമസേവിക) വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ.റാണി ലക്ഷ്മി (37) കൂടുതൽ തട്ടിപ്പ് നടത്തിയെന്നു വിവരം. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകൾക്കു പുറമേ അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പു നടന്നെന്ന് ഉറപ്പായിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു റിപ്പോർട്ട്. ജനകീയാസൂത്രണ ഭവന നിർമാണ പദ്ധതി, വീട് മെയ്ന്റനൻസ്, ശുചിമുറി നവീകരണം എന്നീ പദ്ധതികളിൽ ബന്ധുക്കളെ…

Read More

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു; ടെലഗ്രാം ഗ്രൂപ്പിൽ പ്രചരിപ്പിച്ചു, കാക്കനാട്ട് വിദ്യാർഥി അറസ്റ്റിൽ

കാക്കനാട് ∙ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു…

Read More

മോഷ്‌ടിച്ച ബൈക്കുമായി പായുന്നതിനിടെ അപകടം; യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം

ആലപ്പുഴ: മോഷ്‌ടിച്ച ബൈക്കുമായി പായുന്നതിനിടെ തെരുവ്‌ നായയെ ഇടിച്ച്‌ നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ വന്ന മറ്റൊരു ബൈക്കിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നയാളുടെ നില അതീവ ഗുരുതരം. മണ്ണഞ്ചേരി സബീല്‍ മന്‍സില്‍ നരിയില്‍ മുഹമ്മദ്‌ സബീല്‍ (18), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടില്‍ റിന്‍ഷാദ്‌ റഷീദ്‌ (20) എന്നിവരാണ്‌ മരിച്ചത്‌. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത്‌ ഷാനവാസിന്റെ മകന്‍ ഷിജാസ്‌ (19) ആണ്‌ ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്‌….

Read More

നേപ്പാൾ പ്രളയം: മരണം 1,292 ആയി

ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 1,292 ആയി. 4,200ലേറെ പേരെ കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 583 വിദേശികളുമുണ്ട്. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയതായി കരുതുന്ന 900 പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയത്തിൽ കുടുങ്ങിയ 163 ഇന്ത്യക്കാരെ രക്ഷപെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈലാസ മാനസ സരോവർ തീർത്ഥാടനത്തിനു പോയി നേപ്പാൾ-ചൈന അതിർത്തിയിൽ കുടുങ്ങിയ 151 പേരെയും തിരികെയെത്തിച്ചു. അതേസമയം, ദുരന്തബാധിത മേഖലയിൽ ഉണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ, തമിഴ്നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായ ഇഷ…

Read More

മെസിയുടെ പേരിലെ 200 കോടിയുടെ തട്ടിപ്പിൽ മുൻമന്ത്രി വി.അബ്ദുൾ റഹ്മാനും

തിരുവനന്തപുരം: ഇതിഹാസ താരം മെസിയുടെ പേരിലെ വൻ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനും പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലനും അന്വേഷണ പരിധിയിലുണ്ട്.എ.ഡി.ജി.പി പി.വിജയൻ തലവനായി എസ്.ഐ.ടി രൂപീകരിച്ചു. ഐ.ജി സതീഷ്‌ബിനോയ്, രണ്ട് എസ്.പിമാർ, 4 ഡിവൈ.എസ്.പിമാർ എന്നിവർ സംഘത്തിലുണ്ട്. കൂടുതൽ പേരെ ഉൾപ്പെടുത്തും. 200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ചട്ടവിരുദ്ധമായി മന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് സത്യപാലനാണ്. ഇരുവരും സ്പോൺസറും പ്രതികളായേക്കും.കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഉടൻ എഫ്.ഐ.ആർ രജിസ്റ്റർചെയ്യും….

Read More

സിപിഎംൽ തെറ്റും ശരിയും തമ്മിലുള്ള പോരാട്ടം തുടങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും പരസ്യമായി വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ, സി.പി.എമ്മിൽ രണ്ടു ചേരി വർഷങ്ങൾക്കുശേഷം പ്രകടമായി. പിണറായി വിജയന്റെ നിലപാടിനെ പൂർണമായും തള്ളിക്കളയുന്നതാണ് പാർട്ടി നേതൃത്വത്തിന് തെറ്റുപറ്റിയെന്ന ഐസക്കിന്റെ സ്വയം വിമർശനം. ഈ നിലപാട് ഇന്നലെ തോമസ് ഐസക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുക കൂടി ചെയ്തതോടെ നേതൃത്വത്തോടുള്ള കടുത്ത എതിർപ്പ് പ്രകടമായി. സജീവ രാഷ്ട്രീയത്തിൽ നിന്നു വി.എസ് പിന്മാറിയതോടെ സി.പി.എമ്മിൽ പിണറായിയുടെ തീരുമാനങ്ങൾക്ക് എതിർശബ്ദം…

Read More

ഐഎസ്‌ആർഒ, ഇ ഒ എസ് 05 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05 വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ഐഎസ്‌ആർഒ. മുൻനിശ്ചയിച്ച പ്രകാരം ഇന്ന് പുലർച്ച് 2.55നുതന്നെ വിക്ഷേപണം നടന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയിസ് സെന്ററിലെ രണ്ടാമത് ലോഞ്ച് പാടിൽനിന്നാണ് ഐഎസ്‌ആഒയുടെ വിജയദൗത്യം ഉണ്ടായത്. സാധാരണ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ ഭൂമിക്കുമുകളിൽ 100 കിലോമീറ്റർ മാത്രം ഉയരത്തിൽ ഭ്രമണം ചെയ്യുകയാണ് പതിവ് എന്നാൽ ഇഒഎസ് 05ന്റെ ഭ്രമണപഥം 36000കിലോമീറ്റർ ഉയരത്തിലാണ്.   ജി.എസ്.എൽ.വി. മാർക്ക് 2എഫ് 17റോക്കറ്റ് ഭൂമിയിൽ നിന്ന് ഏറ്റവും ഉയർന്ന…

Read More

മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

തിരുവനന്തപുരം: ലിയോണല്‍ മെസിയുടെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം. അന്വേഷണസംഘത്തെ രൂപീകരിച്ച് ഉത്തരവ് ഇറങ്ങി. ഐജി എസ് സതീഷ് ബിനോ, എസ്പി വിക്രമന്‍, ഡിവൈഎസ്പിമാരായ ഷൈജു പി എല്‍, മാത്യു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. വിക്രമന്‍ ഐപിഎസ്, കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട്, ശ്രീ. ഷൈജു.പി.എല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച്, വയനാട്, ശ്രീ. മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച്…

Read More

നാരങ്ങാനം പഞ്ചായത്ത്: പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന്; ജയം എൽഡിഎഫ് അംഗത്തിന്റെ പിന്തുണയോടെ

പത്തനംതിട്ട ∙ എൽഡിഎഫ് അംഗം പിന്തുണച്ചതോടെ നാരങ്ങാനം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന്. കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച വി.പി.മനോജ് കുമാർ 6ന് എതിരെ 7 വോട്ടുകൾ നേടി വിജയിച്ചു. രണ്ടു സിപിഎം പ്രതിനിധികളിൽ ഷീജ മോൾ കോൺഗ്രസിനു വോട്ടു ചെയ്യുകയായിരുന്നു. മറ്റൊരു സിപിഎം പ്രതിനിധിയും സ്ഥിരസമിതി അധ്യക്ഷനുമായ അനു അന്ത്യാളൻകാവ് (ഏബ്രഹാം തോമസ്) വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. കോൺഗ്രസിനും ബിജെപിക്കും 6 അംഗങ്ങൾ വീതവും സിപിഎമ്മിനു രണ്ടും എന്നതാണു കക്ഷിനില. പാർട്ടി നയത്തിനു വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട്…

Read More

പി.എം ശ്രീ പദ്ധതി വേണ്ടെന്ന് നേതാക്കൾ, പറ്റില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പി.എം. ശ്രീ വിഷയത്തിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തർക്കം. പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്നു പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചു. ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്നു തിരുവനന്തപുരത്തു ചേർന്നത്. എത്രയും പെട്ടെന്നു മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്ന് നേതാക്കൾ…

Read More