കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന്

കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്തുവന്നിട്ടുണ്ട്. രാഗേഷ് പാർട്ടിയിൽ വന്ന കാലത്തെ സ്വത്താണോ ഇപ്പോഴുള്ളതെന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ പുതിയ വെല്ലുവിളി ഉയർന്നിരിക്കുന്നത് കെ.കെ. രാഗേഷ് പാർട്ടിയിൽ ചേർന്ന സമയത്തെ സാമ്പത്തിക നിലയും ഇപ്പോഴത്തെ ആസ്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇത് സമഗ്രമായി അന്വേഷിക്കണമെന്നുമാണ് വിമർശനം പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി…

Read More

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ​കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർടിഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചില വ്യക്തിഗത മോഡലുകൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ…

Read More

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ കേസിൽ ഡിസിസി മുൻ അംഗം ചേന്തി അനിലിന് ജാമ്യം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം,​ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം,​ സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് തുടങ്ങിയവയാണ് കോടതി മുന്നോട്ടുവച്ച ഉപാധികൾ. 28-ാം തീയതി വൈകിട്ട് ഉള്ളൂരിന് സമീപം ചേന്തിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ വാഹനവ്യൂഹം തടഞ്ഞത്. മുതിർന്ന…

Read More

പുതിയ കാർ വാങ്ങി; പിന്നാലെ ഹൈവേയിൽ ‘ഷോ’! റീൽ ചിത്രീകരണത്തിന് ഒടുവിൽ പൊലീസിന്റെ പൂട്ട്

പൂനെ: പുതിയ കാർ വാങ്ങിയതിന്റെ ആഘോഷമായി ഹൈവേയിൽ വാഹനങ്ങൾ നിർത്തി റീൽ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് നടപടി. മഹീന്ദ്ര ബിഇ-6 ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് തിരക്കേറിയ റോഡിൽ ഗതാഗതം തടസപ്പെടുത്തി ചിത്രീകരണം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഓഗസ്റ്റ് 27ന് വൈകിട്ട് 4.15ഓടെയാണ് സംഭവം നടന്നത്. പൂനെ-ബെംഗളൂരു ഹൈവേയിൽ വാകഡിലെ സഹ്യാദ്രി മഹീന്ദ്ര ഷോറൂമിനും ഭുജ്ബൽ ചൗക്കിനുമിടയിലുള്ള തിരക്കേറിയ ഭാഗത്തായിരുന്നു വാഹനങ്ങളുടെ റീൽ ചിത്രീകരണം. പുതിയതായി വാങ്ങിയ കറുത്ത…

Read More

ഡ്രൈവറില്ലാ കാർ പരീക്ഷണം, ചെന്നിടിച്ചത് പൊലീസ് വാനിൽ: പാകിസ്ഥാനിൽ പ്രതിഭകൾക്ക് ക്ഷാമമില്ലെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ഡ്രൈവറില്ലാതെ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഒരു പൊലീസ് വാനിൽ ഇടിച്ച് അപകടം. സാറ്റ‌്ലൈറ്റും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോൾ കാറിന്റെ സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അബോട്ടാബാദിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർഥിയും ഗവേഷകനുമായ എഹ്സാൻ സഫർ വികസിപ്പിച്ചെടുത്തതാണ് ഈ സാങ്കേതികവിദ്യ. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകനുമായുള്ള പരീക്ഷണ ഓട്ടത്തിനിടെയാണ് സംഭവം. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ കാർ സ്വയം…

Read More

‘മിന്നൽ പ്രളയത്തിന് കാരണം ഞങ്ങളല്ല’; ഇന്ത്യയും ചൈനയും അമേരിക്കയും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

കാഠ്‌മണ്ഡു: രാജ്യത്തുണ്ടായ മിന്നൽ പ്രളയത്തിൽ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ സംബന്ധമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ മുൻപന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്ന് നേപ്പാൾ അറിയിച്ചു. പ്രളയദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യപ്രവർത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ ധാർമ്മികവും നിയമപരവുമായ ബാദ്ധ്യതയാണെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. കാന്തിപൂർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ…

Read More

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു; പുതിയത് നിർദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു. ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങൾ അപ്പാടെ മാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ഹൈക്കോടതി നിർദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണ്. ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലാകും ഇവ ഇനി…

Read More

ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണ് കസ്റ്റഡിയിലുള്ളത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി പണം തട്ടിയെന്നാണ് പരാതി. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. പരിശോധനയിൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ റാണി ലക്ഷ്മി തിരിമറി നടത്തിയെന്ന് ബോധ്യമായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ…

Read More

ഇസ്ലാം വിരുദ്ധ പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പുപറയണം, പദവിക്ക് യോജിക്കാത്തതെന്ന് വിമർശനം

മലപ്പുറം: കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന മുഖ്യമന്ത്രി വി ‌ഡി സതീശന്റെ പരാമർശത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും മാപ്പുപറയണമെന്നുമാണ് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്തിന്റെ ആവശ്യം. സംഘടനയുടെ മലപ്പുറം ജില്ലാ കമ്മി​റ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സതീശൻ നടത്തിയത് പദവിക്ക് യോജിക്കാത്ത പരാമർശമാണെന്നും പ്രസ്താവനയിലുണ്ട്. ഏറെ വായനാപ്രിയനായിട്ടുള്ള മുഖ്യമന്ത്രി വിഡി സതീശൻ വിശുദ്ധ ഖുർ ആനെയും പ്രവാചകനെയും ഇസ്ലാമിനെക്കുറിച്ചും…

Read More

പട്ടാപ്പകല്‍ കിഡ്‌നാപ്പ്. റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ട് പോയതായി പരാതി

തിരുവനന്തപുരം: പട്ടാപ്പകല്‍ റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ട് പോയതായി പരാതി. അമ്പൂരി കുളമാംകുഴിയില്‍ വെള്ളനാട് സ്വദേശി സന്തോഷിനെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. രണ്ട് വാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാര്‍ പറയുന്നു. ദൃക്‌സാക്ഷി പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. തന്റെ പുതുതായി പണിയുന്ന റിസോര്‍ട്ടിന്റെ ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഭവം. നാട്ടുകാരാണ് വെള്ളറട പൊലീസില്‍ വിവരമറിയിച്ചത്. പൊസീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

Read More