പ്രിയദർശിനി പദ്ധതി നേട്ടമായി; ഓണക്കാലത്ത് കെഎസ്ആ‍ർടിസിക്ക് റെക്കോഡ് വരുമാനം,​ ഒറ്റദിവസം മാത്രം ലഭിച്ചത് എട്ടുകോടി രൂപ

തിരുവനന്തപുരം: ഇത്തവണത്തെ ഓണാവധിക്കാലത്ത് വരുമാനത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി. ചതയം ദിനത്തിൽ മാത്രം 8.07 കോടി രൂപയുടെ റെക്കോഡ് കളക്ഷനാണ് കെ.എസ്.ആർ.ടി.സി നേടിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കാര്യക്ഷമമായി സർവീസുകൾ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്പെഷ്യൽ സർവീസുകളുമാണ് കോർപ്പറേഷന് ചരിത്ര നേട്ടം സമ്മാനിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ചതയം ദിനത്തിൽ 3787 ബസുകൾ സർവീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റർ സ‍ഞ്ചരിച്ച് 22,​02,​992 യാത്രക്കാർക്ക് യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു. ആകെ വരുമാനത്തിൽ 2.30 കോടി രൂപ സ്ത്രീകൾക്കുള്ള…

Read More

മാനവീയം വീധിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം,​ തലയിൽ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരം നഗരത്തിലെ മാനവീയം വീധിയിലാണ് സംഭവം. എസ്എപി ക്യാമ്പിലെ സിപിഒ ആയ ശ്രീജിത്തിനാണ് ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ തലയ്‌ക്ക് ആറ് സ്റ്റിച്ചുകളിടേണ്ടിവന്നു. ആര്യനാട് സ്വദേശി അഖിൽ കൃഷ്‌ണദേവ് ആണ് ശ്രീജിത്തിനെ ആക്രമിച്ചത്. രാത്രി 10 മണിക്ക് ഓണം വാരാഘോഷം സമാപിച്ചതോടെ മ്യുസിയത്തിൽ തടിച്ചുകൂടിയിരുന്ന ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. മ്യൂസിയം പൊലീസാണ്…

Read More

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

കറാച്ചി: പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മകനായ 38 കാരനായ ബിലാവൽ ഭൂട്ടോ, ഒരു യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് സോഷ്യൽ മീഡിയ. എന്നാൽ, ഇത് വെറും കിംവദന്തി മാത്രമാണെന്ന് പറഞ്ഞ്പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രംഗത്തുവന്നു. അതേസമയം ഇതെക്കുറിച്ച് ബിലാവലോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലുള്ള ചെറിയ പരമാധികാര രാജ്യമായ ലിച്ചെൻസ്റ്റൈനിൽ പ്രസിഡന്റ് സർദാരി സന്ദർശനം നടത്തിയെന്നും മകന്റെ വിവാഹത്തീയതി നിശ്ചയിക്കാനാണ് അദ്ദേഹം അവിടെ പോയതെന്നുമായിരുന്നു സോഷ്യൽ മീഡിയ…

Read More

ടിക്കറ്റ് ബുക്ക് ചെയ്തു, കൃത്യസമയത്ത് എത്തി; ഒടുവിൽ ‘ബസില്ലെന്ന്’ കെ.എസ്.ആർ.ടി.സി

കോഴിക്കോട്: ടിക്കറ്റ് ബുക്ക് ചെയ്ത് കൃത്യസമയത്ത് കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തിയ യാത്രക്കാർക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന മറുപടി. ‘നിങ്ങൾ ബുക്ക് ചെയ്ത ബസ് സർവീസ് തന്നെയില്ല’ എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതോടെ കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ഇന്നലെ രാത്രി 15ഓളം യാത്രക്കാർ കുടുങ്ങി. രാത്രി 11.05ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലേക്കാണ് യാത്രക്കാർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ബസിൽ കയറിയപ്പോഴാണ് തങ്ങളുടെ സീറ്റുകളിൽ മറ്റ് യാത്രക്കാർ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്….

Read More

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണം; ടി.കെ ഗോവിന്ദനെതിരെ പിണറായി

കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരടക്കം അണികൾക്കിടയിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായിയുടെ വിമർശനം. ടി.കെ. ഗോവിന്ദൻ എം.എൽ.എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായി വിമർശിച്ചത്. പാർട്ടിയെ തകർക്കുകയെന്ന എതിരാളികളുടെ ലക്ഷ്യം തിരിച്ചറിയാതെയാണ് ഒരു വിഭാഗം ആളുകൾ അവസരവാദിയായ ടി.കെ. ഗോവിന്ദനെ സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും…

Read More

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

തിരുവനന്തപുരം: കോട്ടയത്ത് ബാർ ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ. പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷൈജു, സിവിൽ എക്സൈസ് ഓഫീസർ എ.എസ്. വിശാഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. അശോക് കുമാർ പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാസപ്പടി ഇടപാടിൽ…

Read More

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകിയതോടെ കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11.45ന് കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സർവീസ് വൈകുന്നതിന്റെ കാരണം അധികൃതർ ഇതുവരെ വ്യക്തമായി അറിയിച്ചിട്ടില്ല. തുടർച്ചയായി സർവീസ് വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നേരത്തെ സ്‌പൈസ് ജെറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയും സമാനമായ രീതിയിൽ സർവീസ് വൈകിയത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന്…

Read More

പാലുമായി വന്ന വാൻ കുട്ടികൾക്കുമേൽ പാഞ്ഞുകയറി; നാലു മരണം

ചെന്നൈ ∙ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിയന്ത്രണംവിട്ട പാൽ വാൻ പാഞ്ഞുകയറി 4 പെൺകുട്ടികൾ കൊല്ലപ്പെട്ടു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. മരിച്ചവരിൽ രണ്ടു പേർ സഹോദരികളാണ്. ഡിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്കടുത്തെ സമത്വപുരത്താണ് നടുക്കുന്ന സംഭവം. ബന്ധുക്കളുടെ കുട്ടികൾക്കൊപ്പം പ്രദേശവാസിയായ അഞ്ചമ്മാൾ (60) റോഡരികിൽ ആടുകളെ മേയ്ക്കുകയായിരുന്നു. ഈ സമയം വേഗത്തിലെത്തിയ പാൽ വണ്ടി നിയന്ത്രണം വിട്ടു കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യോഗവർഷിണി (11), അനന്യ (6), തനുശ്രീ (5), മോഷികരൺ (6) എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിനു…

Read More

ആദ്യ ഭർത്താവിൽ നിന്ന് ക്രൂരപീഡനം

തന്റെ ആദ്യ വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ ഗാർഹിക പീഡനങ്ങളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ടെലിവിഷൻ താരം കാമ്യ പഞ്ചാബി. വർഷങ്ങൾ നീണ്ട വൈകാരിക സമ്മർദങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ, തന്റെ മകൾ ആര്യ ഇതൊക്കെ കാണാൻ ഇടയായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കാമ്യ വ്യക്തമാക്കുന്നു. മുഖത്തെ പീഡന മുറിവുകൾ മേക്കപ്പ് കൊണ്ട് മറച്ച് പൊതുവേദികളിലും ഷൂട്ടിങ് സെറ്റുകളിലും പോകേണ്ടി വന്ന നാളുകളെക്കുറിച്ചാണ് സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ കാമ്യ വെളിപ്പെടുത്തിയത്. വ്യാപാരിയായ ബണ്ടി നേഗിയായിരുന്നു കാമ്യയുടെ…

Read More

ആറന്മുള ഉത്രട്ടാതി ജലമേള: മേലുകരയ്ക്ക് കിരീടം; കോറ്റാത്തൂർ കൈതക്കോടി ജേതാക്കൾ

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. ജലമേളയുടെ എ ബാച്ച് വിഭാഗത്തിൽ വാശിയേറിയ കലാശപ്പോരാട്ടത്തിൽ കടുത്ത മത്സരത്തിനൊടുവിലാണ് മേലുകര കപ്പ് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തെത്തിയ മേലുകര പള്ളിയോടം 4.32 സെക്കൻഡിൽ തുഴഞ്ഞെത്തിയപ്പോൾ, തൊട്ടുപിന്നിൽ കോഴിപ്പുറം (4.3349 സെക്കൻഡ്), ഇടശ്ശേരിമല കിഴക്ക് (4.3374 സെക്കൻഡ്), മല്ലപ്പുഴശ്ശേരി (4.349 സെക്കൻഡ്) എന്നീ പള്ളിയോടങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു….

Read More