ഉപനേതൃ പദവി’; തർക്കം തീർക്കാൻ പുതിയ ഫോർമുല
തിരുവനന്തപുരം: മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വഷളായ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതൃപദവിതന്നെ വേണ്ടെന്നുവെക്കാൻ ആലോചന. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതൃത്വങ്ങളുടെ അനൗദ്യോഗിക ആശയവിനിമയത്തിലാണ് ഇരുകൂട്ടർക്കും പരിക്കില്ലാതെ വിവാദം അവസാനിപ്പിക്കാൻ കഴിയുംവിധം പുതിയ ഫോർമുല ഉരുത്തിരിഞ്ഞത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ നേതാക്കളാരും തയാറായില്ല. ഇരുപക്ഷത്തെയും നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും പരിധിവിട്ടതും പാർട്ടി മുഖപത്രങ്ങൾ വഴി കൊമ്പുകോർത്തതും മുന്നണിയിടെ പ്രതിഛായയെ ബാധിച്ചെന്നാണ് ദേശീയ നേതൃത്വങ്ങളുടെ വിലയിരുത്തൽ. കനത്ത പരാജയത്തിന്റെ പ്രഹരത്തിൽനിന്ന് കരകയറാനും ജനവിശ്വാസം തിരികെ പിടിക്കാനും ചടുലമായി ഇടപെടേണ്ട ഘട്ടത്തിൽ ഉപനേതൃപദവിയെ…