പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ഐഎഎസ് വ്യാജൻ
കോട്ടയം: പോക്‌സോ കേസിൽ അറസ്‌റ്റിലായ ആദിത്യന്റെ ‘ഐപിഎസ് അഭ്യാസം’ പൊലീസിന് മുന്നിലും. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് ഇയാൾ പല പൊലീസ് സ്‌റ്റേഷനുകളിലുമെത്തി. ചില കേസുകളിലും ഇടപെട്ടു. ചിലയിടത്ത് പൊലീസിന്റെ ജീപ്പ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. പീഡനത്തിനിരയായ പെൺകുട്ടിയടക്കം എല്ലാവരോടും ഐപിഎസുകാരനാണെന്നാണ് പറഞ്ഞിരുന്നത്. ഇൻസ്‌റ്റഗ്രാം വഴിയാണ് ഇയാൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പെൺകുട്ടിയെ പരിചയപ്പെട്ടത്. ചേർത്തല സ്വദേശികളായ ദമ്പതികൾ ഇസ്രയേൽ വിസ കിട്ടാനായി എറണാകുളത്തെ ഏജൻസിയിൽ നാലു ലക്ഷം രൂപ കൊടുത്തിരുന്നു. എന്നാൽ വിസ കിട്ടിയില്ല. ഏജൻസി പണവും…