നീന്തൽ മത്സരത്തിൽ വിജയിച്ച കുട്ടിക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നത് എതിർത്ത് രക്ഷിതാവ്
കോഴിക്കോട്: നീന്തൽ മത്സരജേതാവായ പെൺകുട്ടിക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നതിൽ പ്രതിഷേധിച്ച് രക്ഷിതാവ്. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിലായിരുന്നു സംഭവം. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ രക്ഷിതാവ് പ്രതിഷേധിക്കാൻ കാരണം. നീന്തൽ മത്സരത്തിൽ വിജയിയായ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർക്കുകയായിരുന്നു. ‘കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ കൊടുക്കണ്ട. കൊലയാളി കൊടുക്കണ്ട. എന്റെ…