വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

ചെന്നൈ: വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നുവെന്ന് തമിഴ്‌നാട് കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് തരഹൈ കുത്ബെർട്ട് ആണ് ഇക്കാര്യംവ്യക്തമാക്കിയത്. ടിവികെയും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങളും അവർ തള്ളിക്കളഞ്ഞു. ഇന്ത്യ ടുഡേയുടെ ‘മൂഡ് ഓഫ് ദ നേഷൻ’ സർവേയിൽ വിജയ് മൂന്നാം സ്ഥാനത്ത് എത്തിയതിനെത്തുടർന്നുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കുമിടയിലാണ് വിജയ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നു എന്ന് കോൺഗ്രസ് വ്യക്തമാക്കിയത്. വിജയ്‌യും രാഹുൽ ഗാന്ധിയും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ…

Read More

മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി വ്യക്തമാക്കുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പക്ഷാഘാത ത്തിന് ചികിത്സയ്ക്ക് എത്തിയ കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവേ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബത്തിന്റെ ആരോപണം. കുടുംബം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായ ചികിത്സ…

Read More

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

കോട്ടയം: ഉത്തരവാദിത്വ മദ്യപാനമാണ് നയമെന്നും അഴിമതിരഹിത എക്‌സൈസ് കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നിര്‍ബന്ധമാ ണെന്നും എക്‌സൈസ് മന്ത്രി എം ലിജു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. എല്‍.ഡി.എഫ് നിരവധി ലൈസന്‍സുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ബാറുകള്‍ വേണ്ടെന്നതാണ് യു.ഡി.എഫ് നയം. മദ്യനയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി….

Read More

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

കാസർകോട്: ബേക്കൽ മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്ററുകളുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം. ലോറിയിലുണ്ടായിരുന്ന അമ്പതോളം വലിയ റഫ്രിജറേറ്ററുകളിൽ 30ലേറെയും പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കോഴിക്കോടുനിന്ന് കർണാടകയിലെ ഉടുപ്പിയിലേക്ക് റഫ്രിജറേറ്ററുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബേക്കൽ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി തീരദേശ സംസ്ഥാന പാതയിലെ ഗതാഗതം തിരിച്ചുവിട്ടിരുന്നു. തുടർന്ന് പാലക്കുന്ന്–മൗവ്വൽ കണക്ഷൻ റോഡ് വഴി പള്ളിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ലോറി റോഡിന് കുറുകെയുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടിയത്. വൈദ്യുതി…

Read More

പാചകവാതക വിലയിൽ വീണ്ടും ഇരുട്ടടി; സിലിണ്ടറിന് 9.50 രൂപ വർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 9.50 രൂപ ആണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2,763.50 രൂപയായി ഉയർന്നു. കൊച്ചിയിൽ 2,763.50 രൂപയും ഡൽഹിയിൽ 2,747.50 രൂപയുമാണ് പുതിയ നിരക്ക്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കഴിഞ്ഞമാസം ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് വില 200 രൂപയിലധികം കുറച്ചിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. വിലകുറഞ്ഞതോടെ…

Read More

നേപ്പാൾ ദുരന്തം; ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല, ആകെ മരണസംഖ്യ 950 കടന്നു

കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽ അകപ്പെട്ട 158 ഇന്ത്യക്കാരെ രക്ഷിച്ചു. മരിച്ചവരുടെ ആകെ എണ്ണം 950 കടന്നിരിക്കുകയാണ്. 40,000ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 275 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന 125 ഇന്ത്യക്കാരെയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേപ്പാളിൽ കുടുങ്ങിയ 47 അംഗ മലയാളി സംഘം കഴിഞ്ഞദിവസം കോഴിക്കോട് തിരിച്ചെത്തിയിരുന്നു. 42 വിനോദ സഞ്ചാരികളും…

Read More

ഓണത്തിന് കോളടിച്ചത് കുടുംബശ്രീക്ക്,​ 45.52 ലക്ഷം രൂപയുടെ വിറ്റുവരവ്

പത്തനംതിട്ട : ഓണം വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ തുടങ്ങിയ ഓണക്കനി – നിറപ്പൊലിമ പദ്ധതിയിൽ നേടിയത് 42.52 ലക്ഷം. കഴിഞ്ഞ വർഷത്തേക്കാൾ 16.52 ലക്ഷം രൂപ അധികം നേടാനായി​. 35.94 ടൺ പച്ചക്കറികളാണ് ഇത്തവണ ഓണക്കനി പദ്ധതിയിലൂടെ കുടുംബശ്രീ വിറ്റഴിച്ചത്. 11.9 ലക്ഷം രൂപ മുൻവർഷത്തെക്കാൾ കൂടുതൽ നേടി. ​നിറപ്പൊലിമയിലൂടെ കഴിഞ്ഞ തവണ 7.04 ലക്ഷം രൂപയാണ് ലഭിച്ചതെങ്കിൽ ഇത്തവണ 7.06 ലക്ഷം രൂപയുടെ പൂക്കൾ വിപണിയിൽ വിറ്റു. കുടുംബശ്രീ നാട്ടുച്ചന്തകൾ, വെജിറ്റബിൾ കിയോസ്കുകൾ, ഓണച്ചന്തകൾ, വിപണനമേളകൾ…

Read More

മകളുടെ വിദ്യാഭ്യാസത്തിന് പണം വേണം,​ ചെരുപ്പില്ലാതെ മാരത്തണിൽ ഓടി; ഷൂ ഇട്ട് വന്നവരെ പോലും അമ്പരപ്പിച്ച് 47കാരി

മുംബയ് : മകളുടെ വിദ്യാഭ്യാസത്തിനുള്ള പണത്തിനായി ചെരുപ്പില്ലാതെ മാരത്തണിൽ ഓടി വിജയിച്ച് 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മത്സരത്തിൽ ഒന്നാമതെത്തിയ രമാബായ് റൺവീറിന് 3,000 രൂപ സമ്മാനമായി ലഭിച്ചു. മകളുടെ പഠനത്തിന് ഈ തുക ഉപയോഗിക്കുമെന്ന് രമാബായി പറഞ്ഞു. അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായ് പങ്കെടുത്തത്. അംബജോഗായിയിൽ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ നിന്ന് ആരംഭിച്ച മത്സരം ഭാഗ്യനഗർ ചൗക്കിലാണ് അവസാനിച്ചത്. നിരവധി യുവതീയുവാക്കൾ മത്സരത്തിൽ പങ്കെടുത്തു. സാരിയും…

Read More

പെൺമക്കൾ ആറ്,​ ആൺകുട്ടിയെ വേണമെന്ന് മോഹം; മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ

ന്യൂഡൽഹി: ആശുപത്രിയിൽ നിന്ന് കാണാതായ മൂന്നുവയസുകാരനെ ബിഹാറിൽ കണ്ടെത്തി. ഡൽഹിയിലെ ഗുരു ഗോബിന്ദ് സിംഗ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ സ്ത്രീയുടെ കുട്ടിയാണ് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവത്തിൽ ആറ് പെൺമക്കളുടെ അമ്മയായ ചുൻരി ദേവി (31) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികളില്ലാത്തതിന്റെ മനോവിഷമമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് കുഞ്ഞ് കാണാതായത്. വെസ്റ്റ് ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്….

Read More

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണത്തിന് എസ് ഐ ടി,​ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കും. സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കാനുള്ള ശുപാർശയോടെ ഫയൽ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി കൈമാറി. നികുതി വെട്ടപ്പിനെക്കുറിച്ച് അന്വേഷിച്ച് ജി.എസ്.ടി വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണ ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും. സ്വകാര്യ സ്‌പോൺസറെ തിരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങൾ, അവർക്ക് അനുകൂലമായി നടന്ന വഴിവിട്ട…

Read More