പ്രതിപക്ഷ ഉപനേതാവ് : സിപിഐയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തും ; പിണറായിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: സിപിഐയുമായി വീണ്ടും ചര്‍ച്ചകളുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ടി.പി. രാമകൃഷ്ണന്‍ രംഗത്ത് വന്നത്. നിലവിലുള്ള ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ വഷളാക്കാതെ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നേതാക്കള്‍ പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. പിണറായി വിജയന്റെ പ്രസ്താവന മുന്‍പത്തെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, ഇക്കാര്യത്തില്‍ സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന…

Read More

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ ഉയരുന്നു; 320 ഇന്ത്യക്കാരെ കണ്ടെത്താനായില്ല, 85 പേരെ രക്ഷപെടുത്തി

ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിലെ മരണസംഖ്യ ഉയരുന്നു. നിലവിൽ 538 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. 977 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 85 ഇന്ത്യക്കാർ ഉൾപ്പെടെ 3,742 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുരന്ത ഭൂമിയിൽ അകപ്പെട്ട 320 ഇന്ത്യക്കാരെ ബന്ധപ്പെടാനായില്ല എന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റ് പൗരത്വമുള്ളവരാകാൻ സാധ്യതയുള്ള നൂറിലധികം ഇന്ത്യൻ വംശജരെയും കാണാതായിട്ടുണ്ട്. അതേസമയം, ചൈനയുടെ പ്രദേശത്തുള്ള 400 ഇന്ത്യക്കാർ സുരക്ഷിതരാണ്. പ്രളയത്തിൽ അകപ്പെട്ട അഞ്ച് പേർ മരിച്ചുവെന്ന് ചൈന സ്ഥിരീകരിച്ചു. ഇതോടെ ആകെ…

Read More

നാരങ്ങ മുറിച്ച് മഴ നിർത്തി’; ബിജെപി എം‌പിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

റായ്പൂർ: “കാലാവസ്ഥ മോശമായിരുന്നു, കനത്ത മഴയായിരുന്നു. മുഖ്യമന്ത്രി സന്ദർശനത്തിന് എത്തുമെന്നറിഞ്ഞ് ഞാൻ മഹാദേവനോട് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു, അതോടെ മഴ നിന്നു,” കങ്കർ ബിജെപി എംപി ഭോജ്‌രാജ് നാഗ് പൊതുവേദിയിൽ നടത്തിയ അവകാശവാദം ‘ട്രോൾ മഴയ്ക്ക്’ കാരണമായി. വൈദ്യുതി ബില്ലുകൾ, ഇന്ധന വില, ഗാർഹിക ചെലവുകൾ എന്നിവ കുറയ്ക്കാൻ ഇതേ മാർഗ്ഗം പ്രയോഗിക്കാൻ കഴിയുമോ എന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ഈ പ്രസ്താവന വ്യാപകമായി പരിഹസിക്കപ്പെട്ടു.ഇത് ഏറ്റുപിടിച്ച ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, “നാരങ്ങ മുറിച്ചുകൊണ്ട്…

Read More

കഴുത്തിലെ കയറഴിക്ക്” ഗൃഹനാഥന്റെ ജീവൻ രക്ഷിച്ച എസ്.ഐ വൈറൽ

ഇടുക്കി: ‘ഒരു മോനാണെന്ന് പറയുന്നതെന്ന് വിചാരിക്കൂ… ആ കയറഴിക്കൂ ചേട്ടാ…” സ്‌നേഹവും കരുതലും നിറഞ്ഞ ആ വിളിയിൽ വർഗീസിന്റെ മനസുമാറി. കഴുത്തിലെ കുരുക്കഴിച്ചു. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു. നിലത്തേക്കിറങ്ങി വാതിൽ തുറന്നു. ഉത്രാടദിനത്തിൽ ജീവിതം അവസാനിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട് നിന്ന മദ്ധ്യവയസ്‌ക്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഇടുക്കി സ്റ്റേഷനിലെ എസ്.ഐ ടി.ബി.ബിബിനാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ഓണം സ്റ്റാർ. 25ന് രാവിലെ 11.30നായിരുന്നു സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുട‌ർന്നാണ് പ്രവാസിയായിരുന്ന തടിയമ്പാട് കാർത്ത്യായനിക്കവല സ്വദേശി കടുംകൈയ്ക്ക് മുതിർന്നത്. വാക്കത്തിയെടുത്ത് വെട്ടാനോങ്ങിയതോടെ…

Read More

നേപ്പാൾ മിന്നൽ പ്രളയം; മരണം 362 ആയി, കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാനാകാതെ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 362 ആയി. അതേസമയം ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 84 ആയി ഉയർന്നു. പ്രളയത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ല. കേരളത്തിൽ നിന്നുള്ള 33 പേരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ പ്രളയമേഖലയിൽ കുടുങ്ങിയ മലയാളികളുമായി ആശയവിനിമയം സാധ്യമാകാത്തവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം തേടി. സംസ്ഥാന സർക്കാർ ഇവരുടെ വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ചൈനീസ് മേഖലയിലും 200ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ…

Read More

വീട് ഒഴിഞ്ഞുകിടന്നാൽ വൻ തുക പിഴ

അൽമേരെ∙ ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രതിവർഷം 2,000 യൂറോ (ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കാൻ നെതർലൻഡ്സിലെ അൽമേരെ നഗരസഭ തീരുമാനിച്ചു. രാജ്യത്ത് കടുത്ത ഭവനക്ഷാമം തുടരുമ്പോൾ, ഇതിന് പരിഹാരമായി ഇത്തരം ഒരു നടപടിയിലേക്ക് കടക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് അൽമേരെ.2027 ജനുവരി ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അന്നേ ദിവസം വരെ തുടർച്ചയായി ഒരു വർഷമോ അതിൽ കൂടുതലോ ആളില്ലാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽ നിന്നാണ് ഈ തുക പിഴയായി ഈടാക്കുക. ഡച്ച് സെൻട്രൽ ബ്യൂറോ…

Read More

വയനാട് സ്വദേശി യുകെയിൽ അന്തരിച്ചു

ലിവർപൂൾ/വയനാട്∙ പുതുജീവിതത്തിന്റെ സ്വപ്നങ്ങളുമായി കഴിയുന്നതിനിടെ മലയാളി യുവതിക്ക് യുകെയിൽ ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ – ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുകയായിരുന്നു. ചികിത്സയിൽ തുടരവേ കടുത്ത തലവേദന ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല….

Read More

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; അന്വേഷണത്തിന് ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷമാണ് മലപ്പുറം കീഴശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്.   കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉന്നയിചിരിക്കുന്ന ആരോപണം. ഏജന്റ് വഴിയല്ലാതെ എംവിഡിയെ…

Read More

കുവൈത്തിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മ‌ർദിച്ച് പണം കവർന്നു,​ ഒളിവിൽപോയ 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്

കുവൈത്ത് സിറ്റി: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മ‌ർദിച്ച് പണം കവർന്ന സംവത്തിൽ ഒളിവിൽപോയ 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലാണ് പ്രവാസിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ 12 പേരടങ്ങുന്ന സംഘം തന്നെ ബലമായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിച്ചെന്നും പണം കവർന്നെന്നും കാണിച്ച് ഈജിപ്ഷ്യൻ പ്രവാസിയാണ് പൊലീസിൽ പരാതി നൽകിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്..   തന്നെ പരിചയമില്ലാത്ത 12 പേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിക്കാരന്റെ മൊഴി. ജലീബ് അൽ…

Read More

സണ്ണി കപിക്കാടിനെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും ദേവസ്വംബോർഡും തയ്യാറാകണം’: പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്‌ക്കുമെതിരെ സണ്ണി എം കപിക്കാട് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പന്തളം കൊട്ടാരം. ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ച സണ്ണി കപിക്കാടിന്റെ നിരുത്തരവാദപരമായ ജൽപനങ്ങളെ തള്ളിക്കളയുന്നതായി പന്തളം കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദൈവനിന്ദ പ്രകടിപ്പിച്ചുകൊണ്ടുള്ള സണ്ണിയുടെ വാക്കുകൾ ഹിന്ദുസമൂഹം മാത്രമല്ല വിശ്വാസി സമൂഹമാകെ വിശ്വസിക്കില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സണ്ണിക്കെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും തയ്യാറാകണമെന്ന് നിർവാഹക സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.   സണ്ണി എം കപിക്കാടിനെതിരെ…

Read More