തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു..ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പുനഃക്രമീകരിക്കുമെന്നും ശമ്പള പരിഷ്കരണവും ലീവ് സറണ്ടറും സർക്കാർ സജീവമായി പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ 61-ാംവാർഷിക സമ്മേളനം ഉദ്ഘാടനം – ചെയ്യുകയായിരുന്നു അദ്ദേഹം..
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ ആദ്യ വാഗ്ദാനം പാലിച്ചുകൊണ്ട് ഡിഎ പ്രഖ്യാപിക്കാനായെന്നും ഇനി ഒരിക്കലും ഡിഎ കുടിശ്ശിക വരുത്തില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കഴിഞ്ഞ ഏഴര വർഷത്തോളം. ജീവനക്കാരുടെ ഡിഎ കുടിശ്ശികയാക്കി വച്ചവരാണ് ഇപ്പോൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. അധികാരത്തിൽ നിന്ന് പോകുന്ന പോക്കിൽ ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത് ആത്മാർഥതയില്ലാത്ത നടപടിയായിരുന്നുവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൃത്യസമയത്ത് റിപ്പോർട്ട് വാങ്ങി നടപ്പിലാക്കിയ ചരിത്രമാണ് യു.ഡി.എഫിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.