സ്റ്റാർട്ടപ്പിന്റെ ആദ്യ ആപ്പിന് ലക്ഷങ്ങൾ ചെലവാക്കേണ്ട; വെറും 300 രൂപ മതി, വൻ സാധ്യതയൊരുക്കി ഐൻഡ്രിയ കോസ്‌മോസ്

തിരുവനന്തപുരം: ഒറ്റ സംഭാഷണത്തിൽ വെബ്‌സൈറ്റ്, വീഡിയോ, പാട്ട്, ഡെക്ക്, ബിസിനസ് കണക്ഷൻ, യാത്രാ ബുക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കി എഐ പ്ലാറ്റ്‌ഫോം ഐൻഡ്രിയ കോസ്‌മോസ്. കൊച്ചി ആസ്ഥാനമായ കമ്പനിയാണ് കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾക്കും എഐ ഉപഭോക്താക്കൾക്കും ഈ സൗകര്യം ഒരുക്കുന്നത്. കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ2026 സ്റ്റാർട്ടപ്പ് ഫെസ്റ്റിവെലിൽ ഈ പ്ലാറ്റ്‌ഫോം പുറത്തിറക്കി.

ഒരു സ്റ്റാർട്ടപ്പിന് ആവശ്യമായ ഡാറ്റാബേസ്, ലോഗിൻ, ഡാഷ്‌ബോർഡ്, ലൈവ് ഹോസ്റ്റിംഗ് എന്നിവയുൾപ്പെടെ 300 രൂപ മുതൽ ഉണ്ടാക്കിയെടുക്കാം എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. സ്റ്റാർട്ടപ്പുകളുടെ ആവശ്യം സ്വന്തം ഭാഷയിൽ ചോദിച്ചാൽ മതി. ഇതിന് മറുപടിയായി പ്ലാറ്റ്‌ഫോമിലെ സഹായിയായ കോസ്മി ചോദ്യങ്ങളിലൂടെ ആവശ്യം മനസ്സിലാക്കുകയും പ്ലാനും ഡിസൈനും തയ്യാറാക്കി ആപ്പ് നിർമ്മിച്ച് ലൈവ് ആക്കുന്നതുവരെയുള്ള ജോലികൾ ഏറ്റെടുക്കുകയും ചെയ്യും.

ഐൻഡ്രിയ കോസ്‌മോസ് വെബിലും മൊബൈലിലും ലഭ്യമാണ്. ഒരു സൗജന്യ സംഭാഷണത്തിലൂടെ എന്താണ് വേണ്ടത് എന്ന് ആവശ്യപ്പെടാം. ആവശ്യമുള്ള ജോലികൾക്ക് മാത്രമേ ചെലവ് വരൂ. സാങ്കേതിക ടീം ഇല്ലാത്ത ഒരു ചെറിയ സ്ഥാപനത്തിന് ഇത് ഒരു പൂർണ്ണ ഡിജിറ്റൽ വിഭാഗത്തിന് തുല്യമാണ്.

ഐൻഡ്രിയ കോസ്‌മോസ് ആപ്പ് ബിൽഡർ മാത്രമല്ല. ഒരു ചെറിയ സ്റ്റാർട്ടപ്പ് ദിവസേന വാങ്ങേണ്ടിവരുന്ന ഒട്ടേറെ സേവനങ്ങൾ ഇതിൽ ലഭ്യമാണ്. ബിസിനസിന്റെ പേരും വിവരങ്ങളും പറഞ്ഞാൽ ഡൊമെയ്ൻ വാങ്ങി ലൈവ് ആക്കുന്നതുവരെയുള്ള സേവനങ്ങൾ, പ്രൊഡക്ട് വീഡിയോ, ഷോർട്ട് ക്ലിപ്പുകൾ, സ്റ്റോറിബോർഡ്, ബാനറുകൾ, ഉൽപ്പന്ന ചിത്രങ്ങൾ, പ്രൊമോ ജിംഗിളുകൾ, പൂർണ്ണ ഗാനങ്ങൾ, നിക്ഷേപകർക്കുള്ള പിച്ച് ഡെക്ക്, പ്രൊപ്പോസൽ, റിപ്പോർട്ട്, പോസ്റ്റർ, ബ്രോഷർ, ബിസിനസ് പ്രൊഫൈൽ, ലോഗോ വേരിയന്റുകൾ, ബ്രാൻഡ് ഐഡന്റിറ്റി, ഷോപ്പ്, മെനു, ഇവന്റ് രജിസ്‌ട്രേഷൻ, പേയ്‌മെന്റ് ലിങ്കുകൾ എന്നിവയ്ക്കുള്ള ക്യുആർ കോഡുകൾ തുടങ്ങിയ ജോലികൾ ഒരേ സംഭാഷണത്തിൽ ഒരേ പ്ലാറ്റ്‌ഫോമിൽ ഐൻഡ്രിയ കോസ്‌മോസ് സാധ്യമാക്കും.

ഇതിനായി വെവ്വേറെ സബ്സ്‌ക്രിപ്ഷനുകൾ സംരംഭകർക്ക് എടുക്കേണ്ടതില്ല. പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു സവിശേഷത മൈ ബിസിനസ് ആണ്. കമ്പനി ഇപ്പോൾ ഉപയോഗിക്കുന്ന സോഫ്‌റ്റുവെയറുകൾ അക്കൗണ്ടിംഗ്, ഇൻവോയ്സിംഗ്, ഇകൊമേഴ്സ്, പേയ്‌മെന്റ് ഗേറ്റ്‌വേ ഡാറ്റാബേസ്, എച്ച്ആർ സിസ്റ്റം എന്നിവ സുരക്ഷിതമായി ബന്ധിപ്പിച്ച്, അവയുടെ ഡാറ്റയെക്കുറിച്ച് സ്വന്തം ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാനാകും. ഈ മാസം എത്ര ഇൻവോയ്സ് കുടിശ്ശികയുണ്ട്, ഏത് ഉൽപ്പന്നമാണ് ഏറ്റവും ലാഭകരം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് വേരിയബിൾസ് ഉപയോഗിച്ച് കണക്കുകൂട്ടി കൃത്യമായ ഉത്തരം ലഭിക്കും.

വിൽപ്പനയും സ്റ്റോക്കും, ഇൻവോയ്സും ശമ്പളവും തുടങ്ങി രണ്ടോ അതിലധികമോ സിസ്റ്റങ്ങളെ തമ്മിൽ താരതമ്യം ചെയ്തുള്ള വിശകലനവും സാദ്ധ്യമാണ്. ദിവസേനയുള്ള ബിസിനസ് ബ്രീഫുകൾ സ്വയം തയ്യാറാകുന്നതോടെ ഓഫീസിൽ ഒരു അനലിസ്റ്റിന്റെ ജോലി കൂടിയാണ് ഇവിടെ നടക്കുന്നത്.

പ്ലാറ്റ്‌ഫോമിൽ ഫ്‌ളൈറ്റുകളുടെ ടിക്കറ്റ് ലഭ്യത അന്വേഷിക്കലും ബുക്കിംഗും ഹോട്ടൽ ബുക്കിംഗും ലഭ്യമാണ്. ഇന്ത്യയിലെ ഏതു ഭാഷയും പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കാം. പ്രോംപ്‌റ്റ്‌ എഴുതേണ്ട ആവശ്യമില്ല. മലയാളത്തിലോ തമിഴിലോ ഹിന്ദിയിലോ സംസാരിച്ചാൽ മതി.

സാങ്കേതികവിദ്യയുടെ ശക്തി എല്ലാവരിലേക്കും എത്തണമെന്നതാണ് കമ്പനിയുടെ നിലപാടെന്ന് ഐൻഡ്രിയ കോസ്‌മോസ് സ്ഥാപകൻ ജ്യോതിസ് പറഞ്ഞു. ഒരു സ്റ്റാർട്ടപ്പിന്റെ ആദ്യ ആപ്പിന് ലക്ഷം രൂപ ചെലവാക്കേണ്ടതില്ല. 300 രൂപ മുതൽ ഒരു ആപ്പ്, ഒരു വെബ്‌സൈറ്റ്, ഒരു ഡെക്ക്, ഒരു പാട്ട് എന്നിവയെല്ലാം സാധ്യമാകുമ്പോൾ സംരംഭകത്വം എല്ലാവർക്കും സാധ്യമാകുന്നതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക്: aindriya.co.in

Leave a Reply

Your email address will not be published. Required fields are marked *