ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി; പശ്ചിമേഷ്യയിൽ മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിക്കും

ഇറാനെതിരെ വീണ്ടും യുദ്ധഭീഷണി ഉയർത്തി അമേരിക്ക. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. അതേസമയം, അമേരിക്കയുമായുള്ള ചർച്ചകൾ ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഇതിനിടെ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ അമേരിക്ക ഏർപ്പെടുത്തി.

ഇറാനിലെ റെയിൽ, ഓട്ടോമോട്ടീവ് കമ്പനികളെയും ഈ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. സെപ്റ്റംബറിൽ ഇറാൻ ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ എണ്ണക്കപ്പലുകളിൽ കയറ്റിയിട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിനു നേരെ ആക്രമണമുണ്ടായി. കപ്പലിൽ തീപിടിത്തമുണ്ടായതായി കപ്പൽ ഗതാഗത ഡാറ്റ കൈകാര്യം ചെയ്യുന്ന യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *