തിരുവനന്തപുരം: വാഹനനിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഒരു ചെല്ലാനും വാട്‌സാപ്പ് വഴി അയയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ക്കും എസ്എംഎസ് ആയോ വാട്‌സാപ്പ് മെസേജായോ ഒരു അറിയിപ്പും നല്‍കുന്നില്ലെന്നും അങ്ങിനെ എസ്എംഎസും വാട്‌സാപ്പുമായി വരുന്ന മെസേജുകള്‍ സൈബര്‍ തട്ടിപ്പുകാരായിരിക്കാമെന്ന മുന്നറിയിപ്പും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നു.
വാഹനനിയമലംഘനവുമായി ബന്ധപ്പെട്ട് ചെല്ലാന്‍ അടയ്ക്കാം എന്ന രീതിയില്‍ വാട്‌സാപ്പ് വഴി സന്ദേശങ്ങളും തട്ടിപ്പും വ്യാപകമായ സാഹചര്യത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് തന്നെ മുന്നറിയിപ്പുമായി വന്നിരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് വാട്‌സാപ്പ് സന്ദേശം വരുന്നത്. ചെല്ലാന്‍ അടച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും കോടതിയില്‍ പോകേണ്ടി വരും തുടങ്ങിയ ഭീഷണിയുമായാണ് ഈ സന്ദേശം വരിക. ഭയന്ന് ആളുകള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അയയ്ക്കും.
ഇങ്ങിനെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അടച്ച പണം മാത്രമല്ല പോകുക. ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന കാശും നഷ്ടമാകും. അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനത്ത് ഉടനീളമായി അനേകം പേര്‍ക്ക് ഈ സന്ദേശം കിട്ടുകയും ലിങ്കില്‍ ക്ലിക്ക് ചെയ്തവര്‍ക്ക് പണം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 20 തട്ടിപ്പ് പരാതികളാണ് എം.വി.ഡി.യ്ക്ക് വന്നിരിക്കുന്നത്.
ഇത്തരത്തില്‍ ഏതെങ്കിലും തരത്തില്‍ മെസേജ് വന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. അത് ഓപ്പണ്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക, സൈബര്‍ പോലീസില്‍ അറിയിക്കിക്കുക എന്നിവയാണ് ആര്‍ടിഒ പറയുന്നത്. വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരം അറിയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലേക്ക് പോകാനും അതില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചെലാന്‍ അടയ്ക്കാന്‍ അതില്‍ സൗകര്യമുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ ബോധവല്‍ക്കരണത്തില്‍ പറയുന്നു.