എൻഡോസൾഫാൻ ദുരിതനിവാരണ സെൽ പുനഃസംഘടിപ്പിച്ചു

കാസർകോട്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി ജില്ലാ സെൽ പുനഃസംഘടിപ്പിച്ചു. നവംബർ 20ന് കാസർകോട് വെച്ച് എൻഡോസൾഫാൻ ദുരിതബാധിതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് നടപടി.

കഴിഞ്ഞ നാല് വർഷമായി എൻഡോസൾഫാൻ സെൽ യോഗം പോലും ചേർന്നിരുന്നില്ലെന്ന് ദുരിതബാധിതർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ഇനി മുതൽ മൂന്ന് മാസത്തിലൊരിക്കൽ കൃത്യമായി സെൽ യോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയാണ് പുനഃസംഘടിപ്പിച്ച സെല്ലിന്റെ ചെയർമാൻ. ജില്ലാ കലക്ടർ കൺവീനറായി പ്രവർത്തിക്കും. കാസർകോട് എം.പി, ജില്ലയിലെ എം.എൽ.എമാർ, തദ്ദേശ ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി. എൻഡോസൾഫാൻ സമരസമിതിയുടെ പ്രതിനിധിയായി അമ്പലത്തറ കുഞ്ഞികൃഷ്ണനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *