ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി. കെജി മുതല്‍ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍. ഒഡീഷയിലെ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഫീസില്ല.രാജ്യത്ത് ആദ്യമായി അംഗന്‍വാടി മുതല്‍ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സര്‍ക്കാര്‍ വന്ന് രണ്ട് വര്‍ഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് പൂര്‍ണ്ണമായി ഒഴിവാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിക്ക് മുന്‍ഗണന നല്‍കുന്നത്. നീറ്റ് (NEET) പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്രയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഗ്രീന്‍ പാസേജ് സ്‌കീം ഒഡീഷയില്‍ മുന്‍പ് തന്നെ നിലവിലുണ്ട്. ഇതിലൂടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍, ഭക്ഷണം എന്നിവ പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കുന്നു.”ഇത് സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രയോജനം ചെയ്യും. ഒരുപക്ഷേ, വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു നടപടി രാജ്യത്തുടനീളം ആദ്യമായി ഒഡീഷയില്‍ നടപ്പിലാക്കപ്പെടും” -മുഖ്യമന്ത്രി പറഞ്ഞു.ഈ തീരുമാനം സംസ്ഥാനത്തെ യുവാക്കളുടെ അടിത്തറ ശക്തിപ്പെടുത്തുകയും ദീര്‍ഘകാല വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.ഒഡീഷയില്‍ നാല് പുതിയ സര്‍വകലാശാലകള്‍ വരുമെന്നും ഗ്രാമപ്രദേശങ്ങളില്‍ 18 പുതിയ സര്‍ക്കാര്‍ കോളേജുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഒഡീഷയെ കിഴക്കന്‍ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ തലസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.