കണ്‍ട്രോള്‍ റൂമിന് മുന്നില്‍ പ്രതിഷേധവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നിപ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎല്‍എ. കോഴിക്കോട് കണ്‍ട്രോള്‍ റൂമിന് മുന്നിലാണ് അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. രോഗികളെ വിളിക്കുന്ന കാര്യമല്ല താന്‍ പറഞ്ഞതെന്നും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരെ വിളിച്ച് ധൈര്യം നല്‍കാന്‍ പോലും അനുവദിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ ഇവിടത്തെ എംഎല്‍എ അല്ലേ? ഇന്നലെ ഞാന്‍ കണ്‍ട്രോള്‍ റൂമില്‍ കയറി ആളുകളും കണക്കുകളും മറ്റും എടുത്തിരുന്നു. കോഴിക്കോട്ടെ നിപ സാന്നിദ്ധ്യം ഞെട്ടല്‍ ഉണ്ടാകുന്നതാണ്. എന്റെ മണ്ഡലത്തില്‍ ഉള്ള ആള്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗികളെ വിളിക്കുന്ന കാര്യമല്ല, കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരെ വിളിച്ച് ധൈര്യം നല്‍കാന്‍ പോലും അനുവദിക്കുന്നില്ല.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനം കൃത്യമായി നടക്കാത്ത അവസ്ഥയാണുള്ളത്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ജില്ലയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’ – മുഹമ്മദ് റിയാസ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *