കൊല്ലം: കുളത്തൂപ്പുഴയിൽ 17കാരന്റെ പീഡനത്തിനിരയായ 17കാരി പ്രസവിച്ചു. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രസവിച്ചത്. 17കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവിധയിടങ്ങളിൽ വച്ച് 17കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുളത്തുപ്പുഴ പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് അടുത്തിടെ കൗൺസിലിംഗിന് വിധേയയാക്കിയിരുന്നു. അപ്പോഴാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. പിന്നാലെ 17കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇന്നലെയാണ് വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പ്രസവിച്ചു.
സംശയം തോന്നിയ ഡോക്‌ടർമാർ കുട്ടിയുടെ പ്രായം പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായില്ലെന്ന് അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെത്തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. ചൈൽഡ്‌ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് 17കാരനെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാകാൻ ആൺകുട്ടിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.