ജനനായക പദവി ഉറപ്പിച്ച് ദളപതി വിജയ് ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ടിവികെ , മധുരാന്തകത്തും ധാരാപുരത്തും ലീഡ്

ചെന്നൈ: അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അഗ്നിപരീക്ഷയിൽ തമിഴകത്തിന്‍റെ ജനനായക പദവി ഉറപ്പിച്ച് ദളപതി. മധുരാന്തകത്ത് വിജയം ഉറപ്പിച്ച ടിവികെ, ധാരാപുരത്ത് ലീഡ് 8000 ആയി ഉയർത്തി. രണ്ടിടത്തും നിലവിൽ ഡിഎംകെയാണ് രണ്ടാം സ്ഥാനത്തുള്ളത്.

അണ്ണാഡിഎംകെ എംഎൽമാരെ രാജിവയ്പ്പിച്ച് ടിവികെ പാളയത്തിലെത്തിച്ച നീക്കത്തോട് മുഖം തിരിക്കാതെ വോട്ടർമാർ. ഏപ്രിലിൽ 17,000 വോട്ടിന് അണ്ണാഡിഎംകെ ജയിച്ച ധാരാപുരത്ത് ലീഡ് നേടാൻ അഞ്ചാം റൗണ്ട് വരെ കാത്തിരുന്ന ടിവികെ പിന്നീട് തിരിഞ്ഞുനോക്കിയതേയില്ല. മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേൽ, മന്ത്രിസഭയിലേക്കുള്ള ക്ഷണവും പ്രതീക്ഷിക്കുന്നുണ്ട്. സഖ്യകക്ഷികളെ നഷ്ടമായിട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തിൽ ഡിഎംകെ.

അതേസമയം, തനിച്ച് മത്സരിച്ച സിപിഎമ്മിനും സിപിഐക്കും വോട്ടെണ്ണൽ പകുതിയാകുമ്പോൾ 1000 വോട്ട് പോലും നേടാനായിട്ടില്ല. പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ രംഗസ്വാമി ഒഴിഞ്ഞ തട്ടാൻചാവടി മണ്ഡലം ആശോക് ആനന്ദിലൂടെ എൻഡിഎ നിലനിർത്തി. ഏപ്രിലിലെ 4441 വോട്ടിന്ർറെ ഭൂരിപക്ഷം ഇരട്ടിയാക്കാനായതും എൻആർ കോൺഗ്രസിന് നേട്ടമായി.

പുതുച്ചേരിയിലെ തട്ടന്‍ചാവടി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് വിജയിച്ചു. എന്‍ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് ആനന്ദ് 8482 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ വിനായകത്തെയാണ് തോല്‍പ്പിച്ചത്. ഡിഎംകെ സ്ഥാനാര്‍ത്ഥി മൂന്നാമതാണ്

Leave a Reply

Your email address will not be published. Required fields are marked *