കൊച്ചി: മൂന്നുപേരുടെ ജീവൻ കവർന്ന എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല ഉള്ളത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള് കയ്യേറ്റശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികള്ക്ക് കനത്ത കാവലൊരുക്കിയിരുന്നു.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രത്യേക സംഘം അന്വേഷിക്കും , ബൈജു കെ പൗലോസിന് അന്വേഷണ ചുമതല