ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഓഖ്ല ഫയര്‍ സ്റ്റേഷന്‍ -1 പരിധിയിലുള്ള മദ്ധ്യം മാര്‍ഗിലെ നയാ താര അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള ഗാലി നമ്പര്‍ ഒന്നിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്കെത്താനുള്ള വഴി ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തില്‍ വിശദമായ പരിശോധന നടത്തുന്നുണ്ടെന്നും കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

 

 

Leave a Reply

Your email address will not be published. Required fields are marked *