തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ വൻ സ്വർണവേട്ട; പിടികൂടിയത് 9.5 കോടിയുടെ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ വൻ സ്വർണവേട്ട. 9.5 കോടി വിലയുള്ള സ്വർണമാണ് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എയർകാർഗോ കോപ്ലംക്സിലെ ഏജന്റ് സുരേന്ദ്രൻ, ജീവനക്കാരനായ അറോൾഡ് എം ഫിലിപ്പിനെയും ഡിആർഐ കസ്റ്റഡിയിൽ എടുത്തു. വിദേശത്ത് നിന്നെത്തുന്ന ബാഗേജുകൾ എയർകാർഗോ ക്ലോംപ്ലക്സിലാണ് സൂക്ഷിക്കാറുള്ളത്. ഈ ബാഗേജുകൾ ചില ഏജന്റുമാർ അതാത് അഡ്രസിലേക്ക് എത്തിക്കാറാണ് പതിവ്. ഇങ്ങനെയുള്ള ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

കാസർകോടുള്ള സ്വർണക്കച്ചവടക്കാർക്ക് വേണ്ടിയാണ് സുരേന്ദ്രൻ സ്വർണം കടത്തിയതെന്നാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. രഹസ്യം വിവരം ലഭിച്ചതിനെത്തുടർന്ന് രാവിലെ മുതൽ ഡിആർഐ നിരീക്ഷണം ആരംഭിച്ചിരുന്നു. രാവിലെ സ്വർണവുമായി പുറത്തുവന്ന അറോൾഡിനെയും ഏജന്റ് സുരേന്ദ്രനെയും ഒരുമിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *