ദില്ലി: കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തില്‍ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിര്‍പ്പും പരാമര്‍ശിച്ചു.അതേ സമയം, നീതി ആയോഗ് യോഗത്തിനായി മുഖ്യമന്ത്രി വിജയ് ദില്ലിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ പോയത് സ്വന്തം ചെലവില്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറി അടക്കം ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇല്ലാതെ സ്വന്തം ബോഡിഗാര്‍ഡും സുഹൃത്തുക്കളുമായി വിമാനത്തില്‍ പോയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒമാന്‍ തീരത്ത് വെച്ച് എംടി ജല്‍വീര്‍ എന്ന ചരക്കുകപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടുത്തമുണ്ടായതായും കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗിനിയ ബിസൗ രാജ്യത്തിന്റെ പതാക ഘടിപ്പിച്ച ‘എംടി ജല്‍വീര്‍’ എന്ന ബിറ്റുമിന്‍/അസ്ഫാല്‍റ്റ് ടാങ്കര്‍ കപ്പലിലാണ് അപകടമുണ്ടായത്. കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നാണ് വിവരംഒമാനിലെ തുറമുഖ നഗരമായ സൊഹാറിന് 21 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി ഒരു ടാങ്കര്‍ കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം സര്‍വൈലന്‍സ് ഏജന്‍സിയായ യുകെഎംടിഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടം മൂലം എണ്ണച്ചോര്‍ച്ചയോ മറ്റ് നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആഴ്ച ഒമാന്‍ തീരത്തുണ്ടാകുന്ന മൂന്നാമത്തെ കപ്പല്‍ അപകടമാണിത്. ഇതിന് മുന്‍പുണ്ടായ മറ്റൊരു വിദേശ കപ്പല്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഗള്‍ഫ് മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും ഐക്യരാഷ്ട്രസഭയില്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.