നേപ്പാളിൽ വീണ്ടും ഹിമപാതം: പർവതാരോഹകർ അടക്കം 10 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി. 7,126 മീറ്റർ ഉയരമുള്ള ഹിംലങ് ഹിമാൽ പർവതത്തിന്റെ ബേസ് ക്യാമ്പിലുണ്ടായിരുന്ന ആളുകളെയാണ് കാണാതായത്.

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നാലുദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തുടനീളം പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്. കാണാതായവരിൽ വിവിധ ഏജൻസികളിൽനിന്നുള്ള പർവതാരോഹകരും ഉൾപ്പെടുന്നു.

കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പിന്മാറിയെങ്കിലും ചിലർ ബേസ് ക്യാമ്പിൽ തന്നെ തങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *