തിരുവനന്തപുരം: വ്യാജസൗന്ദര്യ വസ്തുക്കള്‍ക്ക് കര്‍ശനമായി തടയിടാന്‍ ആരോഗ്യവകുപ്പ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് ആരോഗ്യ പ്രശ്നത്തിന് കാരണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉല്‍പ്പന്നങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബ്ബന്ധിതമാക്കുന്നത് അടക്കമുള്ള നടപടികളാണ് ആരോഗ്യവകുപ്പിന്റെ ആലോചനയിലുള്ളത്.
മാപ്പുകൾ കാണുക
വ്യാജ സൗന്ദര്യവസ്തുക്കള്‍ക്ക് കര്‍ശനമായി തടയിടാന്‍ രജിസ്ട്രേഷന് നിര്‍ബ്ബന്ധമാക്കും. കേന്ദ്രത്തിന് കീഴിലു ഫാര്‍മകോ വിജിലന്‍സ് മാതൃകയില്‍ സുരക്ഷസംവിധാനവും പദ്ധതിയിടുന്നുണ്ട്. ഒരു മരുന്ന് ഉപയോഗിക്കുമ്പോള്‍ പാര്‍ശ്വഫലം കണ്ടാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം. സാധാരണക്കാര്‍ക്കും രോഗികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്കാന് കഴിയുന്ന രീതിയിലാണ് സംവിധാനം.
ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ആരോഗ്യസെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. എത്രയും വേഗം ആരോഗ്യവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ദ്ധക സാധനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഓണ്‍ലൈന്‍വഴി സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന പല സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് ഇല്ല. അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടി കൊണ്ടുവരുന്നതിന്റെ കൂടി ഭാഗമായിട്ട് കൂടിയാണ് നീക്കം. കേന്ദ്രവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഇത്തരം സ്ഥാനപങ്ങള്‍ക്ക് എതിരേ നേരിട്ട് തന്നെ ജനങ്ങള്‍ക്ക് പരാതി നല്‍കാനാകും.