സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം ; 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത് , പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും മരുന്ന് പ്രതിസന്ധിക്ക് അയവില്ലാതെ സർക്കാർ ആശുപത്രികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി. മണ്ണാർക്കാട് സ്വദേശിയായ 14കാരിയായ ശിവരജ്ഞിനിയാണ് മരിച്ചത്. ഇന്നലെ പകൽ മാത്രം സംസ്ഥാനത്ത് 9 പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി ഇന്നലെ രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് വീട്ടിലെത്തി. രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് അയവില്ല.

അ​തേസമയം ഇന്നലെ മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. 9 മരണം ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 2000ന് മുകളിലാണ് പ്രതിദിന പനി രോഗികൾ. പാലക്കാടും കാസർകോടും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒറ്റപ്പാലത്ത് ഇന്നലെ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് 48 പേർക്കാണ് ഇന്നലെ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *