1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്തികകൾ സൃഷ്ടിക്കും: ആരോഗ്യ മന്ത്രി

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയതായും മന്ത്രി അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനം പദ്ധതിക്ക് സ്പോൺസറാകും.

ആരോഗ്യമേഖലയിൽ നിലവിൽ നിരവധി പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച മന്ത്രി, ഇവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള അത്ഭുതവിളക്ക് തന്റെ കൈവശമില്ലെന്നും ആരോഗ്യവകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പ്രതിസന്ധികൾ മറികടക്കാനാകുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *