24 മണിക്കൂർ ‘സുരക്ഷ’ ഇല്ല; പിണറായി വീട്ടിലുള്ളപ്പോൾ മാത്രം കാവൽ, പൊലീസുകാരെ മാറ്റി അഭ്യന്തരവകുപ്പ്

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിന് മുന്നിലെ പൊലീസ് സംരക്ഷണം അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രം. 24 മണിക്കൂർ നേരത്തേക്ക് നിയോഗിച്ച പൊലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ച ജീപ്പ് ഈ മാസം ഒന്നിന് എടുത്തുമാറ്റിയിരുന്നു. റോഡരികിൽ മതിലിനോട് ചേർത്തായിരുന്നു ‘KL 01 BR 9569’ എന്ന നമ്പറുള്ള ജീപ്പ് പാർക്ക് ചെയ്തിരുന്നത്. വർഷങ്ങളായി ഒരേസ്ഥലത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് പ്രവർത്തന ക്ഷമമായിരുന്നില്ല. എആർ ക്യാമ്പിലെ…

Read More

‘പവർകട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി

കോഴിക്കോട്: നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി അറിയിച്ചു. എല്ലാ വഴികളിലൂടെയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവർകട്ട് എന്നുവരെ തുടരുമെന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് കഴിഞ്ഞദിവസം സണ്ണി…

Read More

തിരുവനന്തപുരത്ത് ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ചാന്നാങ്കരയിൽ ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് (65) കൊല്ലപ്പെട്ടത്. മേഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. നാട്ടുകാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. എന്തിനാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

വിവാഹം കഴിഞ്ഞ് മടങ്ങവേ അപകടം; വധൂവരന്മാർ സഞ്ചരിച്ച കാറിന് തീപിടിച്ചു

ആലപ്പുഴ: നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപത്തായാണ് അപകടമുണ്ടായത്. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് വരികയായിരുന്നു ദമ്പതികൾ. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. തീ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കായംകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ദമ്പതികൾക്ക് പരിക്കില്ലെന്നാണ് വിവരം.

Read More

മരക്കൊമ്പുകളില്‍ വീടുണ്ടാക്കി ഒളിവില്‍ കഴിയും ; ‘ജംബുലിംഗം സുരേഷി’നെ പോലീസ് സാഹസീകമായി പിടികൂടി

തിരുവനന്തപുരം: മരത്തിന്റെ ഉയരത്തിലുള്ള കൊമ്പുകളില്‍ വീടുണ്ടാക്കി ഒളിവില്‍ കഴിയുന്ന വിചിത്ര സ്വഭാവമുള്ള കൊടുംക്രിമിനല്‍ ജംബുലിംഗം സുരേഷിനെ പോലീസ് അതിസാഹസീകമായി പിടികൂടി. അക്രമവും മോഷണവും ഉള്‍പ്പെടെ 40 ല്‍ അധികം കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലിനെ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പിടിച്ചത്. ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. നേരത്തേ 12 വര്‍ഷം ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ജംബുലിംഗം ശിക്ഷ കഴിഞ്ഞ് ഇറങ്ങി പുതിയ ഗുണ്ടാസംഘം ഉണ്ടാക്കി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുമ്പോഴായിരുന്നു പിടിയിലായത്. ബാലരാമപുരം പുന്നക്കാട് സ്വദേശിയായ ഇയാളെ ഒരു…

Read More

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു: പിന്നാലെ പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിക്ക് പരിക്ക്

കാസ‌ർകോട്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. തുടർന്ന് പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയ്ക്ക് പരിക്കേറ്റു. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ് കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരിക്കേറ്റത്. ഇവരുടെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലാണ് അപകടം. ബസ് പടന്നക്കാട് ഐങ്ങോത്ത് കഴിഞ്ഞപ്പോൾ വലിയ ശബ്ദത്തിൽ ടയർ പൊട്ടുകയും പിന്നാലെ പ്ലാറ്റ്ഫോം തകരുകയുമായിരുന്നു. ഈ സമയം ബസിന്റെ പിന്നിലെ ടയറിന്റെ…

Read More

ഫോണ്‍കോളിന്റെ തുമ്പുപിടിച്ച് കാണാതായ പെണ്‍കുട്ടിയെ തിരിച്ചുപിടിച്ചു ; കണ്ടെത്തിയത് ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും ; കേരളാപോലീസിന്റെ മറ്റൊരു വിജയഗാഥ

പാലക്കാട് : കേരളത്തില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിനിയായ പതിനാറുകാരിയെ ഉത്തരേന്ത്യയില്‍ചെന്ന് കണ്ടുപിടിച്ച്് കേരളാ പോലീസ്. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത വാളയാര്‍ പോലീസാണ് വെറുമൊരു ഫോണ്‍ കോളിന്റെ തുമ്പുപിടിച്ച് ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നു പെണ്‍കുട്ടിയെ തെരഞ്ഞുപിടിച്ച് തിരിച്ചെത്തിച്ചത്. കഴിഞ്ഞമാസം അവസാന ആഴ്ചയിലാണ് കഞ്ചിക്കോട് ഭാഗത്ത് താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ നാലു മക്കളില്‍ മൂത്തമകളെ കാണാതായത്. മാതാപിതാക്കളും നാലുമക്കളും പിതാവിന്റെ അമ്മയുമാണ് കഞ്ചിക്കോട് കഴിഞ്ഞിരുന്നത്. കടയില്‍ പോയിവരാമെന്ന് പറഞ്ഞിറങ്ങിയ കുട്ടി പിന്നെ തിരിച്ചെത്തിയില്ല. പിറ്റേന്ന് രാവിലെയാണ് പരാതിയുമായി രക്ഷിതാക്കളെത്തിയത്. മുത്തശിയുടെ…

Read More

കള്ളന്മാര്‍ എംഎല്‍എ യുടെ വീട്ടില്‍ മോഷണം നടത്തി ; 50,000 രൂപയുടെ കേബിളുകള്‍ അടിച്ചുമാറ്റി…!

കൊച്ചി: മോഷണം പതിവായി മാറിയിരിക്കുന്ന പ്രദേശത്ത് ഒടുവില്‍ കള്ളന്മാരുടെ പരാക്രമം എംഎല്‍എയുടെ വീട്ടിലും. മാത്യുകുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ മോഷണം നടത്തിയ കള്ളന്മാര്‍ വയറുകളും കേബിളുകളും മോഷ്ടിച്ചു. കരാറുകാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടിലെ ഇലക്ട്രിക് ബോര്‍ഡില്‍ നിന്നുള്ള വയറുകളും ചെമ്പു കമ്പികളുമാണ് മോഷ്ടിച്ചു കൊണ്ടുപേകായിരിക്കുന്നത്. ഞായറാഴ്ച സന്ധ്യയ്ക്ക് ശേഷമായിരുന്നു മോഷണം. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രദേശത്ത് കേബിള്‍ മോഷണം…

Read More

വീണയുടെ ‘റെഡ് ബുക്കിൽ’ ഹവാല ഇടപാടിന്റെ തെളിവുകൾ; മുഖ്യപങ്ക് മുഹമ്മദ് റിയാസിനെന്ന് ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഹവാല ഇടപാടിൽ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന് മുഖ്യ പങ്കുണ്ടെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു. വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും ഇഡി പൊലീസിന് കൈമാറി. കുറിപ്പുകൾ താൻ തന്നെയാണ് എഴുതിയതെന്ന് വീണ സമ്മതിച്ചുവെന്നും ഇഡി പറയുന്നു. തിരുവനന്തപുരത്ത് പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മേയ്…

Read More

തമിഴ്നാട്ടിൽ വില 15 രൂപ, കേരളത്തിലേക്ക് കടത്താൻ ‘മാഫിയ’ സംഘം; ബ്രാൻഡാക്കി ഉയർന്ന വിലയ്ക്ക് മലയാളികൾക്ക്

തിരുവനന്തപുരം: തമിഴ്നാട് റേഷൻകടകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന അരി കേരളത്തിലെത്തിച്ച് ബ്രാൻഡാക്കി കൂടുതൽ വിലയ്ക്ക് വിൽക്കുന്നു. ഒരു കിലോയ്ക്ക് പത്ത് മുതൽ 15 രൂപ വരെ നൽകി വാങ്ങുന്ന അരി കേരളത്തിലെ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്തും നിറവും ചേർത്താണ് ബ്രാൻഡായി വിൽക്കുന്നത്. സ്‌കൂട്ടറിലും ഓട്ടോയിലും ചെറിയ ലോറിയിലുമാണ് അരി കേരളത്തിലേക്ക് എത്തുന്നത്. അതിർത്തിയിലെ അനധികൃത ഗോഡൗണുകൾ കേന്ദ്രീകരിച്ച് സിവിൽ സപ്ലൈസ് പരിശോധന ശക്തമാക്കിയതോടെ പലതും അടഞ്ഞുകിടക്കുകയാണ്. തമിഴ്നാട് സിവിൽ സപ്ലൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ്…

Read More