യുഎസിൽ ജോലി ചെയ്യാൻ 95 ലക്ഷം രൂപ? ട്രംപിന്റെ പുതിയ പദ്ധതി
വാഷിങ്ടൻ∙ യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി. – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾ കഠിനാധ്വാനം മാത്രമല്ല, ഇനി ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടിയുണ്ടാക്കാനുള്ള വഴി കണ്ടെത്തേണ്ടി വരും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താനൊരുങ്ങുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ. തീരുമാനം നടപ്പിലായാൽ ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാകും. വിദേശ വിദ്യാർഥികൾക്കായി നിലവിലുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) എന്ന വർക്ക്…