കുവൈത്ത് സൈനിക ക്യാംപുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; സൈനികർക്ക് പരുക്ക്
കുവൈത്ത് സിറ്റി∙ ഇറാന്റെ വ്യോമാക്രമണത്തിൽ സൈനികർക്ക് പരുക്കേറ്റതായി കുവൈത്ത് അറിയിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുവൈത്ത് കരസേനാ വിഭാഗത്തിലെ സൈനികരെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് ദരാജ് സാദ് അൽ ശുറൈയാൻ സന്ദർശിച്ചു. ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ന് പുലർച്ചെ കുവൈത്ത് സൈന്യത്തിന് കീഴിലുള്ള ക്യാംപുകൾക്കും വിവിധ സൈനിക താവളങ്ങൾക്കും നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതിനെ…