പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; 15നവജാതശിശുക്കൾ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മൂന്നാം നിലയിലെ ഗൈനക്കോളജി വാർഡിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15നാണ് അപകടം ഉണ്ടായത്. വാർഡിലുണ്ടായിരുന്ന 16 കുട്ടികളിൽ 15പേരും മരിച്ചു. ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതതെന്നാണ് വിവരം. തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിലെ ചില്ലുകൾപൊട്ടിച്ചാണ് അഗ്നിശമനസേന അകത്തുകടന്ന് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ തീ…

Read More

വെനസ്വേല ഭൂകമ്പം; മരണം 6,500 കടന്നു

വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 6,509 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം. വടക്കൻ-മധ്യ വെനസ്വേലയിലും വടക്കുപടിഞ്ഞാറൻ മേഖലയിലുമായി വെറും 30 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഭൂകമ്പ മാപിനിയില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും 17,000 നും 29,500 നും ഇടയിൽ ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന. രാജ്യത്തുടനീളം 2,26,696 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 6,462 പേരെ ജീവനോടെ പുറത്തെടുത്തു. തീരദേശ…

Read More

ഇറാനെതിരെ പുതിയ നീക്കവുമായി യുഎസ്; ‘സാമ്പത്തിക ഡി-ഡേ’ പ്രഖ്യാപിച്ചു, ലോകരാജ്യങ്ങൾക്കും മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാനെ ആഗോളതലത്തിൽ പൂർണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് കടുത്ത നടപടിയുമായി യുഎസ്. ‘സാമ്പത്തിക ഡി-ഡേ’ എന്ന് വിശേഷിപ്പിക്കുന്ന ഈ പുതിയ നീക്കത്തിലൂടെ ഇറാനുമായി ബിസിനസ് ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് സാമ്പത്തിക ഉപരോധങ്ങൾ വിപുലീകരിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തലാക്കാൻ ലോകരാജ്യങ്ങൾക്ക് യുഎസ് കൃത്യമായ സമയപരിധി നിശ്ചിയിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം ആഗോള ഡോളർ വിനിമയ സംവിധാനത്തിൽ നിന്ന് ഇവരെ പുറത്താക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക…

Read More

ബംഗ്‌ളാദേശിൽ നാലംഗ ഹിന്ദു കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ വീട്ടിൽ തുടർന്നു, കുളിച്ചശേഷം ഈന്തപ്പഴം കഴിച്ചു

ധാക്ക: ബം‌ഗ്ളാദേശിലെ നാലംഗ ഹിന്ദു കുടുംബത്തിന്റെ ദാരുണമായ കൊലപാതകം സംബന്ധിച്ച കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബംഗ്‌ളാദേശിലെ റംഗ്‌പൂർ നഗരത്തിലുണ്ടായ കൊലപാതകത്തിന് ശേഷം പ്രതികൾ ഏറെനേരം വീട്ടിൽതന്നെ തുടരുകയും വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തെന്ന് വിവരം. പ്രതികൾ കൊലയ്‌ക്ക് പിന്നാലെ വീട്ടിൽ വച്ച് കുളിച്ചു, ശേഷം ഫ്രിഡ്‌ജിലിരുന്ന വെള്ളരിക്കയും ഈന്തപ്പഴവും കഴിച്ചു. ഇതിനുപിന്നാലെ ലഹരിവസ്‌തുക്കളും ഉപയോഗിച്ച ശേഷമാണ് പോയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്. റംഗ്‌പൂർ ജില്ലാ സ്‌കൂളിലെ റിട്ടയേർ‌ഡ് അദ്ധ്യാപകൻ ഗണപതി ചക്രബൊർത്തി (65),…

Read More

ചെറിയൊരു സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വംശജ

ചെറിയൊരു സ്റ്റിക്കി നോട്ടിൽ എത്ര വാക്കുകൾ എഴുതാനാകും? സാധാരണയായി കുറച്ച് വാക്കുകൾ മാത്രം എഴുതാനാകുന്ന ആ കുഞ്ഞൻ പേപ്പറിൽ 150 വാക്കുകൾ എഴുതിയാണ് യുഎഇയിൽ കഴിയുന്ന ഇന്ത്യൻ വംശജയായ യുവതി ശ്രദ്ധ നേടിയത്. ദുബായിൽ നടന്ന ശ്രമത്തിലൂടെ 29-കാരിയായ സീനിയർ ക്ലൗഡ് എൻജിനീയർ പുഷ്പജ്യോതി രവികുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ചെറിയ സ്ഥലത്ത് പരമാവധി വാക്കുകൾ ഉൾപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി. ഇതിനായി കൂടുതലും മൂന്ന് അക്ഷരങ്ങളുള്ള ലളിതമായ വാക്കുകളാണ് പുഷ്പജ്യോതി തിരഞ്ഞെടുത്തത്. എന്നാൽ വാക്കുകളുടെ എണ്ണം…

Read More

ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22,000 പാക്കിസ്ഥാനികൾ നാടുകടത്തപ്പെട്ടു

വീസ ചട്ടലംഘനം, അനധികൃത താമസം, ഭിക്ഷാടനം തുടങ്ങിയ കാരണങ്ങളാൽ 22,000 പാക്കിസ്ഥാനികളെ ഗൾഫ് രാജ്യങ്ങൾ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചതായി പാക് സർക്കാർ. സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയത്. മാർച്ച് ഒന്നിനും ജൂലൈ 13നും ഇടയിലെ കണക്കാണിതെന്ന് പാക് മന്ത്രി വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ ജൂലൈ 13 വരെ വിവിധ ഗൾഫ് രാജ്യങ്ങൾ 22,000 പാക്കിസ്ഥാനികളെ പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചതായി പാർലമെന്ററികാര്യ മന്ത്രി ഡോ. താരിഖ് ഫസൽ വ്യക്തമാക്കി. വീസ ചട്ടങ്ങൾ ലംഘിച്ചതും അനധികൃതമായി രാജ്യങ്ങളിൽ തങ്ങിയതും…

Read More

യു.എ.ഇയിലെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒമാനില്‍ അപകടത്തിൽപെട്ടു; ഒരു മരണം

ഹൈമ: സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഹൈമയില്‍ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കൊല്ലം കുണ്ടറ വിളയിൽ വീട്ടിൽ സിറാജുദ്ദീൻ അബ്ദുൽ ഹമീദിന്‍റെയും നാജിയത്ത് താജുദ്ദീന്‍റെയും മകളും ഷഹീൻ ഷിയാബിന്‍റെ ഭാര്യയുമായ സുലേഹ ഷഹീന്‍ (34) ആണ് മരിച്ചത്. ശനിയാഴ്ച സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ നടന്ന അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇയില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍ പെട്ടത്. അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള ദീർഘദൂര യാത്രക്കിടെയാണ് അപകടം. രണ്ട്…

Read More

രണ്ട് കപ്പലുകൾ റാഞ്ചി, 22 ഇന്ത്യക്കാർ കടൽകൊള്ളക്കാരുടെ പിടിയിൽ

മൊഗാദിശു: ആഫ്രിക്കൻ ഹോൺ തീരത്തെ കടലിൽ സമുദ്രകൊള്ള വീണ്ടും ശക്തമാകുന്നു. 22 ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ചിരുന്ന രണ്ട് വാണിജ്യ കപ്പലുകൾ യമനും സോമാലിയക്കും സമീപമുള്ള കടലിൽ വെച്ച് കടൽകൊള്ളക്കാർ തട്ടിയെടുത്തതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) അറിയിച്ചു. യമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ വെച്ചാണ് ആദ്യ സംഭവം നടന്നത്. എറിട്രിയയുടെ പതാകയേന്തിയ ‘എം.ടി. സിബു 1’ എന്ന എണ്ണക്കപ്പലാണ് ആയുധധാരികളായ ആറ് കടൽകൊള്ളക്കാരുടെ സംഘം പിടിച്ചെടുത്തത്. ഏദൻ…

Read More

കെനിയയിൽ ഹെലികോപ്ടർ തകർന്നുവീണ് ഏഴ് മരണം

നെയ്‌റോബി: വടക്കൻ കെനിയയിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. ലോയിസാബ കൺസർവൻസിയിൽ നിന്ന് സാംബുരു കൗണ്ടിയിലെ എവാസോ നൈറോ പ്രദേശത്തേക്ക് പോയ ഹെലികോപ്ടർ തകർന്നുവെന്നാണ് കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്. അപകടത്തിൽ ഇക്വഡോർ രഹസ്യാന്വേഷണ വിഭാഗം മേധാവിയും മരിച്ചതായാണ് വിവരം. അപകടകാരണം വ്യക്തമല്ലെന്ന് കെനിയൻ സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 9.13നാണ് അപകടം ഉണ്ടായത്….

Read More

സമുദ്രത്തിൽ താഴ്ന്നത് ഇന്ത്യയിലേക്കുള്ള എണ്ണ കപ്പൽ

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ സമുദ്ര പരിസ്ഥിതിക്കും തീരദേശങ്ങൾക്കും കനത്ത ഭീഷണിയുയർത്തി വൻ എണ്ണച്ചോർച്ച. റഷ്യൻ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച ‘കരോളിൻ ബെസെംഗി’ കപ്പലാണ് അപകടത്തിൽപെട്ടത്. ഒമാൻ തീരത്തിനു സമീപം മണ്ണിലുറച്ചുപോയ കപ്പലിൽ നിന്നു എണ്ണ ചോരാൻ തുടങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനുപുറമേ, ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെത്തുടർന്ന് ഇറാനിയൻ സമുദ്രാതിർത്തിയിലും വലിയ എണ്ണച്ചോർച്ചകൾ കണ്ടെത്തിയത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഈ ദുരന്തങ്ങളെല്ലാം കോടിക്കണക്കിന് ജീവികളുടെ…

Read More