തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. സംഭവത്തിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം നടത്തണമെന്നാണ് എസ്ഐടി ശുപാർശ. പ്രത്യേകം കേസെടുക്കണമോയെന്ന കാര്യത്തിൽ ഡിജിപി തീരുമാനമെടുക്കും. മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങളാണെന്നും വിദേശയാത്രയിലൂടെ സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യക്തിഗത സ്റ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടേറിയറ്റ് മാനുവലിന് വിരുദ്ധമായിരുന്നെന്നും ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം.