‘ലോകത്തിന്റെ മുഴുവൻ ഹീറോ’: സ്മിത് മച്ചാറിനെ ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ ആദരിക്കാൻ നെതന്യാഹു, ക്യാപ്റ്റന് ക്ഷണം

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനെ ചെറുത്ത് തോൽപ്പിച്ച സ്മിത് മച്ചാറിനെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദരിക്കാൻ ഇസ്രയേൽ. 174 യാത്രക്കാരുടെ ഇന്ത്യൻ പൈലറ്ര് ക്യാപ്റ്രൻ സ്മിത് മച്ചാറിനെ

'ലോകത്തിന്റെ മുഴുവൻ ഹീറോ' എന്ന് വിശേഷിപ്പിച്ച നെതന്യാഹു അടുത്തവർഷം നടക്കുന്ന ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു.

സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച നെതന്യാഹു സ്വാതന്ത്ര്യദിന ചടങ്ങിൽ സ്മിത് ദീപം തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തിൽ നൽകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ദീപം തെളിയിക്കൽ. ഈ അവസരം സാധാരണ ഇസ്രയേൽ പൗരന്മാർക്ക് മാത്രമുള്ളതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എല്ലാ ഇസ്രയേലികളും നിങ്ങളെ സ്വീകരിക്കുമെന്ന് താൻ കരുതുന്നതായും നെതന്യാഹു സ്മിത് മിച്ചാറിനോട് പറഞ്ഞു.

കഠിനമായ സാഹചര്യത്തിലും സ്മിത് കാണിച്ച ധൈര്യവും മനഃസാന്നിദ്ധ്യവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ജീവനുകളെയാണ് നിങ്ങൾ രക്ഷിച്ചത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹു സ്മിത് മച്ചാറിനോട് പറഞ്ഞു.

സെപ്തംബർ 30ന് ദുബായിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേയ്ക്ക് പുറപ്പെട്ട ഫ്ലൈദുബായ് എഫ്ഇസഡ് 1073 വിമാനത്തിലായിരുന്നു സംഭവം. യാത്രാമദ്ധ്യേ വിമാനത്തിലെ സഹ പൈലറ്റ്, ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാർ അവശനായെങ്കിലും അവസാനശക്തിയും ഉപയോഗിച്ച് കോക്പിറ്റിന്റെ വാതിൽ തുറക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും കോക്പിറ്റിൽ കയറി അക്രമണം നടത്തിയ സഹ പൈലറ്റിനെ കീഴ്പ്പെടുത്തുകയും തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയുമായിരുന്നു. പിന്നീട് വിമാനം സൗദി അറേബ്യയുടെ തബൂക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *