തിരുവനന്തപുരം: ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം പിൻവലിച്ചു. കെഎസ്ഇബി ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
വേതന വർധന ആവശ്യപ്പെട്ടായിരുന്നു സമരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേതനം വർധിപ്പിക്കാനാകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. പകരം ഉപഭോക്താക്കളുടെ പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുന്നതിന് റീഡർമാർക്ക് അധിക തുക നൽകാമെന്ന് കെഎസ്ഇബി നിർദേശിച്ചു.
മാനേജ്മെന്റിന്റെ ബദൽ നിർദേശം സമരക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. ഇതോടെ ദിവസങ്ങളായി തുടരുന്ന തർക്കത്തിന് പരിഹാരമായി.