പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; കുന്‍വര്‍ വിജയ് പ്രതാപ് സിങ്ങും വിമത എം.എല്‍.എമാരും ബി.ജെ.പിയില്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് മൂന്ന് എംഎല്‍എ മാര്‍ ബിജെപിയിലേക്ക്. സസ്‌പെന്‍ഷനിലായ ആപ് എം.എല്‍.എയും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കുന്‍വര്‍ വിജയ് പ്രതാപ് സിംഗ് ഇന്ന് രാവിലെ എംഎല്‍എ സ്ഥാനം രാജിവച്ചു മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച പാര്‍ട്ടി വിട്ട സസ്‌പെന്‍ഷനിലായ മറ്റ് രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്ന് ഒറ്റക്കെട്ടായ മുന്നണി രൂപീകരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മൂവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന 2027 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നില്‍ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന 'ആപി'ന് നിര്‍ണായക സമയത്താണ് ഈ രാജി. അമൃത്സര്‍ നോര്‍ത്ത് സീറ്റില്‍ നിന്നുള്ള എം.എല്‍.എയായ കുന്‍വര്‍ വിജയ് പ്രതാപ് സിംഗ്, പഞ്ചാബിലെ പട്യാല ജില്ലയിലെ സമാനയില്‍ നിന്നുള്ള ചേതന്‍ സിംഗ് ജോരമാജ്‌റ, സനൂരില്‍ നിന്നുള്ള ഹര്‍മീത് സിംഗ് പത്താന്‍ മാജ്ര എന്നിവര്‍ ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ആം ആദ്മി പാര്‍ട്ടി ശനിയാഴ്ച 40 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞ ജൂണില്‍ ആപില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് കുന്‍വര്‍ വിജയ് പ്രതാപ്

Leave a Reply

Your email address will not be published. Required fields are marked *