കൊച്ചി: സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം പൊളിയുന്നു. ആരോ പണ ങ്ങള്‍ക്ക് തെളിവില്ലെന്ന് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും അദ്ധ്യാപകന് പുഴുവിനെ കൊണ്ടിടുന്ന ദൃശ്യങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന കുറ്റമായിരിക്കും അദ്ധ്യാപകന് ജിജോ ജെയിംസിനെതിരേ ചുമത്തുക.
സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പൂര്‍ണ്ണമായും പരിശോധന നടത്തി. ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങള്‍ അദ്ധ്യാപകന് തന്റെ മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങളും സിസിടിവി വീഡിയോയില്‍ ഉണ്ട്. ജിജോ ജെയിംസിന് എതിരേ രണ്ട് ആരോപണങ്ങളാണ് ഉണ്ടായത്. ഒന്ന് മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ പുഴുവിനെ ഭക്ഷണത്തിലിട്ടു. അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു, കലാപത്തിന് ശ്രമിച്ചു എന്നായിരുന്നു ആരോപണം. പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തെളിവില്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
നേരത്തേ ജിജോ ജെയിംസ് പുഴുവിനെ ഭക്ഷണത്തില്‍ കൊണ്ടിട്ടെന്നും അത് കണ്ട രണ്ടു സ്ത്രീകള്‍ ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന് തെളിഞ്ഞിരിക്കുയാണ്. സംഭവത്തില്‍ ജിജോ ജെയിംസ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്്. കുട്ടികളാണ് തന്നോട് പറഞ്ഞതെന്നായിരുന്നു അദ്ധ്യാപകന് വ്യക്തമാക്കിയത്. എന്നാല്‍ തങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കുട്ടികളും പറഞ്ഞത്.