മലപ്പുറം: ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയന്സസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താര് ( 45) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് അതിതീവ്ര പരിചരണവിഭാഗത്തില് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.
മലപ്പുറം വണ്ടൂരില് ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചവര്ക്ക് മഞ്ഞപ്പിത്തബാധ; ഒരു മരണം, 93 പേര്ക്ക് രോഗം സ്ഥിരീകരിച്ചു