പാലക്കാട്: മനിശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
ഇന്നലെ അർദ്ധരാത്രി 12.30 യോടെയായിരുന്നു അപകടം. ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ മനിശേരിയിൽ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.