ട്രെയിനിൽ നിന്ന് 50 പവൻ സ്വർണം മോഷ്ടിച്ചു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ

പാലക്കാട്: ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ചെന്നൈയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു കുമാരി എന്ന വയോധികയുടെ സ്വർണാഭരണങ്ങളാണ് ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ മോഷ്ടിച്ചത്.

ചെന്നൈയിലെ മകന്റെ വീട്ടിൽനിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്നു സ്വർണം. സേലത്തുനിന്ന് ട്രെയിൻ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽവച്ചാണ് മോഷണം നടത്തിയത്. ഇയാളുടെ ഇൻസ്റ്റഗ്രാം റീലുകളും 600ലധികം സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *