ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; പുതിയ എക്‌സൈസ് കമ്മീഷണറായി എസ് കാർത്തികേയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്‌സൈസ് കമ്മീഷണറായി ഡോ. കാർത്തികേയൻ എസിനെ നിയമിച്ചു. എം ജി രാജമാണിക്യമാണ് പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി. ഡി ബാലമുരളിക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ചുമതല നൽകി. വിവിധ വകുപ്പുകളിലായി നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ ചുമതലകൾ നൽകിയും സർക്കാർ ഉത്തരവിറക്കി.

ഡോ. കാർത്തികേയന് ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. എം ജി രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതലയും നൽകി. ടി വി സുഭാഷിനെ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ശർമിള മേരി ജോർജിന് കേരള ട്രാൻസ്ർപോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ അധിക ചുമതലയും നൽകി.

പ്രശാന്ത് എൻ ഐഎഎസ് നിലവിലെ കെസിബി ചെയർമാൻ ചുമതലയ്‌ക്ക് പുറമേ മൃഗശാല, മ്യൂസിയം ഉൾപ്പെടെയുള്ള വകുപ്പുകളും സ്‌പെഷ്യൽ സെക്രട്ടറിയാകും. സുഹാസിനെ കേരള അഗ്രോ ഇൻഡസ്‌ട്രീസ് കോർപറേഷന്റെ മാനേജിംഗ് ഡയറക്‌ടറായും സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. പാർലമെന്ററി കാര്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി അബ്‌ദുൾ നാസറിനെ നിയമിച്ചു. സപെഷ്യൽ സെക്രട്ടറി ചുമതലകളും ഇദ്ദേഹത്തിനുണ്ട്. ജെറോമിക് ജോർജിന് വിഴിഞ്ഞത്തിന്റെ അധിക ചുമതല നൽകി. ശർമിള മേരി ജോസഫ് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർപേഴ്‌സണായി നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *