തിരുവനന്തപുരം: ബിജെപിയില്‍ നിന്നും രാജിവെച്ച് പത്മജ വേണുഗോപാല്‍. ബിജെപിയില്‍ പോയത് തെറ്റായിപ്പോയി എന്നും തെറ്റ് തിരുത്തുന്നെന്നും പത്മജ വ്യക്തമാക്കി. രാജി ഇ. മെയില്‍ വഴിയാണ് അയച്ചത്. സംസ്ഥാന അദ്ധ്യക്ഷനാണ് രാജി സമര്‍പ്പിച്ചത്. യുഡിഎഫ് കാട്ടുന്നത് നല്ല ഭരണമാണെന്നും വി.ഡി. സതീശന് നല്ല മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.
മാപ്പുകൾ കാണുക
അനില്‍ആന്റണിയും ബിജെപി വിട്ടുവരണമെന്നും പത്മജ ആവശ്യപ്പെട്ടു. തനിക്ക് പറ്റിയ തെറ്റാണ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ അത് മനിക്കിലായതാണെന്നും പറഞ്ഞു. ഇപ്പോള്‍ ബിജെപിയില്‍ നിന്നും പടിയിറങ്ങാന്‍ മാത്രമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ഭാവി തീരുമാനം പിന്നീട് ആലോചിക്കുമെന്നും പറഞ്ഞു. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമെന്ന് വെളിപ്പെടുത്തിയ പത്മജ ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷമെന്നും കൂട്ടിച്ചേര്‍ത്തു.
പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്ദാനമൊന്നും നല്‍കിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതില്‍ തീരുമാനം എടുത്തിട്ടില്ല എന്നും പറഞ്ഞു. അതേസമയം കോണ്ഗ്രസിലേക്കാകും മടക്കമെന്നും സൂചന പുറത്തുവരുന്നുണ്ട്. അതേസമയം പത്മജയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പത്മജയെ സ്വീകരിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറുവിഭാഗം പത്മജയെ ചുവപ്പ് പരവതാനി ഇട്ട് സ്വീകരിക്കേണ്ടതില്ല എന്നാണ് മറുഭാഗം പറയുന്നത്. ഹൈക്കമാന്റ് നിലപാട് നിര്‍ണ്ണായകമാകും.