ഡ്രൈ ഡേയില്‍ മാറ്റം വരുത്തുമോ,​ നിലപാടിൽ വ്യക്തത വരുത്തി മന്ത്രി എം ലിജു

തിരുവനന്തപുരം: ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടില്‍ മറുപടിയുമായി എക്‌സൈസ് മന്ത്രി എം.ലിജു.. ഡ്രൈ ഡേയില്‍ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷമാണ് തീരുമാനിക്കുക. മദ്യനയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഡ്രൈഡേ ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ബേക്കറികളില്‍ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാന്‍ അനുമതി കൊടുത്തയാളാണ് എം.ബി. രാജേഷ്. എം.ബി. രാജേഷിനോട് മറുപടി പറയേണ്ട ആവശ്യമില്ല. സബ്ജറ്റ് കമ്മിറ്റിയില്‍ മുഖ്യമന്ത്രി എന്ത് പറഞ്ഞുവെന്ന് യോഗത്തിലെ പ്രതിപക്ഷ അംഗങ്ങളോട് രാജേഷ് ചോദിച്ചാല്‍ മതിയെന്നും ലിജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *