ബംഗളൂരു: കർണാടകയിൽ ബംഗളൂരു – മൈസൂരു എക്‌സ്‌പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈൻ മുഹമ്മദ് നിയിസ്, ഒരു യുവതി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്‌തിരുന്ന കോഴിക്കോട് അരക്കിണർ സ്വദേശി ബേസിൽ മുഹമ്മദ് അലി ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
മണ്ഡ്യ സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാർ ജീപ്പ്, മണൽ കയറ്റിപ്പോയ ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മണൽ കയറ്റിവന്ന ലോറിയെ ആർടിഒ ഉദ്യോഗസ്ഥർ പിന്തുടർന്നെത്തി തടയുകയായിരുന്നു. അപ്രതീക്ഷിതമായി ലോറി നിർത്തിയതോടെ പിന്നിലൂടെ വന്ന ഥാർ ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു.