മണ്ഡല പുനർനിർണയ ബിൽ; വിദേശത്തുള്ള കെ സുധാകരൻ എംപിയോട് അടിയന്തരമായി മടങ്ങിവരാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: വിദേശത്തുള്ള കെ സുധാകരൻ എംപിയോട് അടിയന്തരമായി മടങ്ങിവരാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം. അടുത്തയാഴ്‌ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർ നിർണയബില്ല് കേന്ദ്രസർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് എംപിയോട് മടങ്ങിവരാൻ ആവശ്യപ്പെട്ടത്.

നിലവിൽ യുഎഇയിലാണ് സുധാകരനുള്ളത്. എംപിയുടെ ചികിത്സയ്‌ക്കായി യുഎസിലേക്ക് പുറപ്പെട്ടതാണെന്നാണ് വിവരം. കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് വിവരം. സുധാകരൻ വിദേശത്തേക്ക് പോകുന്നത് അറിഞ്ഞയുടൻ തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്.

'അദ്ദേഹത്തെ ഫോണിൽ കിട്ടാതെവന്നപ്പോൾ മകനെ വിളിച്ചു. അടിയന്തരമായി തിരിച്ചുവരണമെന്ന് പറഞ്ഞു. വളരെ പ്രധാനപ്പെട്ട ബില്ലാണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന് പറഞ്ഞു. ഈ ബില്ലിന്മേലുള്ള ചർച്ചയ്‌ക്ക് ശേഷം എവിടെയാണോ ചികിത്സിക്കേണ്ടത് അവിടേക്ക് പോകാനുള്ള ഏർപ്പാട് ചെയ്യാമെന്നും പറഞ്ഞു' – കെ സി വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *